Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

‘മണ്ണില്‍ നിന്ന് പാലൊഴുകിയ താഴ്വര’; കശ്മീരിലെ ആരുമറിയാത്ത സ്വര്‍ഗഭൂമി | Doodhpathri Trip to the Valley of Milk in Kashmir

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2024, 12:07 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സഞ്ചാര പ്രിയരായവരിൽ അധികമാരും കേട്ടിരിക്കാനിടയില്ലാത്ത പേരാണ് ദൂധപത്രി എന്നത്. കശ്മീരിലെ അത്ര അറിയപ്പെടാത്തതും എന്നാല്‍ ഇപ്പോള്‍ പതിയെ ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നതുമായ ഒരു താഴ്‍‍വരയാണ് ഇത്. ഒരു വശത്ത് വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങളുള്ള പുൽമേടുകളും, മറുവശത്ത് മഞ്ഞുമൂടിയ മലനിരകളും നിറഞ്ഞ ഈ ആൽപൈൻ താഴ്‍‍വര, ശൈത്യകാലമാകുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ സുന്ദരമാകുന്ന ഇന്ത്യയിലെ സ്ഥലങ്ങളില്‍ ഒന്നാണ്. തിരക്കും ബഹളവുമില്ലാതെ പര്‍വ്വതങ്ങള്‍ക്കരികില്‍ ശാന്തമായ ഒരു അവധിക്കാലം സ്വപ്നം കാണുന്നവര്‍ക്ക് ഇവിടം സ്വര്‍ഗമായി അനുഭവപ്പെടും. ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഖാൻ സാഹിബ് പ്രദേശത്താണ് ദൂധപത്രി താഴ്വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത്, ജമ്മു കാശ്മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 42 കിലോമീറ്റർ അകലെയും ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുമാണ്. പ്രസിദ്ധമായ തോസാമൈദാൻ ദൂദ്പത്രിയുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദൂധപത്രി എന്ന പേരിന്‍റെ അർത്ഥം ‘പാലിന്‍റെ താഴ്‌വര’ എന്നാണ്. ഈ സ്ഥലത്തിന് എങ്ങനെ ഈ പേരു ലഭിച്ചു എന്നതിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. പ്രശസ്ത കശ്മീരി സന്യാസി ഷെയ്ഖ് നൂർ ദിൻ നൂറാനി ഇവിടെ പ്രാര്‍ഥിക്കാനായി എത്തുമായിരുന്നു.

ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്ക് മുന്‍പുള്ള ചടങ്ങുകള്‍ക്കായി താഴ്‌വരയാകെ അദ്ദേഹം വെള്ളം തേടി നടന്നു, പക്ഷേ ഒരു ജലാശയം പോലും കണ്ടെത്താനായില്ല. ആ സമയത്ത് അദ്ദേഹം തന്‍റെ വടിയെടുത്ത് നിലത്തൊരു കുത്തു കുത്തി. പെട്ടെന്ന്, കുത്തേറ്റ ഭൂമിയില്‍ നിലത്ത് നിന്നും പാല്‍ ഉറവയായി ഒഴുകിവരാന്‍ തുടങ്ങി. എന്നാല്‍ പ്രാർത്ഥനയ്ക്കായി കൈയും മുഖവും കഴുകാൻ, പാൽ ഉപയോഗിക്കാൻ അദ്ദേഹം തയാറായില്ല. അപ്പോള്‍ പാല്‍ സ്വയം വെള്ളമായി മാറി എന്നു പറയപ്പെടുന്നു. അങ്ങനെയാണ് ഈ പുൽമേടിന് ദൂധപത്രി എന്ന് പേരുവന്നത്. ഇപ്പോഴും ഈ പ്രദേശത്ത് കൂടി ഒഴുകുന്ന വെള്ളം, ദൂരെ നിന്നും നോക്കുമ്പോള്‍ പാല്‍ ഒഴുകിവരുന്നത്‌ പോലെ തോന്നും. ദൂധപത്രിയില്‍ സ്ഥിരമായ ജനവാസ കേന്ദ്രങ്ങളില്ല. മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം ഇവിടേക്ക് എത്തിച്ചേരാനാവില്ല. വേനൽക്കാലമാകുമ്പോള്‍, ബുദ്ഗാം ജില്ലയിലെ സമതലങ്ങളിൽ നിന്നുള്ള ഇടയന്മാർ ഇവിടേക്ക് കാലികളെ മേയ്ക്കാനായി കൊണ്ടുവരുകയും, ആറുമാസത്തോളം ഇവിടെ താമസിക്കുകയും ചെയ്യുന്നു.

മഞ്ഞിന്‍റെ തൊപ്പിയിട്ട പര്‍വ്വതശിഖരങ്ങളുടെ താഴ്വാരപ്രദേശമാണ് ദൂധപത്രി. ദൂധപത്രിയിൽ എത്തുമ്പോൾ ആദ്യം കാണുന്നത് വിശാലമായ പുൽമേടാണ്. ഈ പ്രകൃതിഭംഗി തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളോ സാഹസിക വിനോദങ്ങളോ ഒന്നും ഇവിടെയില്ല. പുൽമേട്ടിൽ നിന്ന്, ഏകദേശം 2 കിലോമീറ്റർ മുന്നോട്ട് പോയാല്‍, ശാലിഗംഗ നദിയിലെത്തും. ഇതിന്‍റെ കരയില്‍ വെറുതേ ഇരിക്കാം. നദിക്ക് സമീപം കുറച്ച് ഭക്ഷണശാലകളുമുണ്ട്.ശാലിഗംഗ നദിയുടെ തീരത്ത്, മുജ്പത്രി എന്നൊരു ഗ്രാമമുണ്ട്. ഇവിടേക്ക് ട്രെക്കിങ് നടത്താനും പറ്റും. ദൂധപത്രിയിലെ ഏറ്റവും പ്രശസ്തമായ പ്രവർത്തനങ്ങളിലൊന്ന് കുതിരസവാരിയാണ്. വിശാലമായ പുൽമേട്ടിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്യാം. അടുത്തുള്ള വനത്തിലെ വ്യൂ പോയിന്റുകളിലേക്ക് സവാരിക്കാര്‍ കൊണ്ടുപോകും. ദൂധപത്രിക്കരികില്‍ ട്രെക്കിങ്ങും ക്യാംപിങ്ങും നടത്താനുള്ള ഇടങ്ങളും ഉണ്ട്. ദോഫ്ഖൽ, സോചിൽപഥർ, പരിഹാസ് എന്നീ സ്ഥലങ്ങള്‍ 2-3 ദിവസത്തെ ട്രെക്കിംഗിന് പറ്റിയ സ്ഥലങ്ങളാണ്. ശാലിഗംഗ നദി ഉത്ഭവിക്കുന്ന അഷ്ടാർ ഹിമാനിയിലേക്കുള്ള പത്തു കിലോമീറ്റര്‍ ട്രെക്കിംഗും മികച്ച ഒരു അനുഭവമാണ്.

ദൂധപത്രിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ പാൽമൈദാൻ എന്നൊരു പുല്‍മേടുണ്ട്. കന്നുകാലികളെ മേച്ചു നടക്കുന്ന ഇടയന്മാരെ ഇവിടെ ധാരാളം കാണാം. ദേവദാരു, പൈൻ മരങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട മനോഹരമായ ഈ താഴ്വരയിലേക്കും ട്രെക്കിങ് നടത്താം.ക്യാംപിങ്ങിനായും ദൂധപത്രിയില്‍ ഒരുപാട് ലൊക്കേഷനുകള്‍ ഉണ്ട്. എന്നാല്‍ ടെന്റും മറ്റു ഉപകരണങ്ങളുമെല്ലാം സ്വന്തമായി കൊണ്ടുവരണം. ക്യാംപിങ് സൗകര്യങ്ങള്‍ നല്‍കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇവിടെയില്ല.ശ്രീനഗറിൽ നിന്ന് മാത്രമേ ദൂധപത്രിയിലെത്താൻ കഴിയൂ. ശ്രീനഗറിൽ എത്തിയാൽ പിന്നെ ദൂധപത്രിയിലേക്ക് റോഡ് വഴി പോകാം. ഏകദേശം 40 കിലോമീറ്റർ ദൂരം സഞ്ചരിക്കാന്‍ പരമാവധി 2 മണിക്കൂർ സമയമെടുക്കും. ശ്രീനഗറില്‍ നിന്നും ദൂധപത്രിയിലേക്ക് സര്‍വീസ് നടത്തുന്ന ടാക്സികളും ധാരാളമുണ്ട്. ഏപ്രിൽ-ജൂൺ, സെപ്റ്റംബർ മാസങ്ങളാണ് ദൂധപത്രി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്താണ് കാലാവസ്ഥ ഏറ്റവും സുഖകരമാകുന്നത്, ഈ കാലയളവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതവുമായിരിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, മഞ്ഞുവീഴ്ചയുള്ളതിനാൽ, ദൂധപത്രിയിലേക്കുള്ള ഡ്രൈവ് വളരെ അപകടകരമാണ്.

STORY HIGHLLIGHTS:  Doodhpathri Trip to the Valley of Milk in Kashmir

ReadAlso:

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചുവന്ന പട്ടുടുത്ത് വെള്ളായണി; എങ്ങും സന്ദർശകരുടെ തിരക്ക്

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

Tags: ദൂധപത്രിjammu kashmirKashmirtourismTRAVEL INDIAAnweshanam.comDESTINATIONഅന്വേഷണം.കോംDoodhpathriValley of Milk in Kashmir

Latest News

എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

Vellappally Natesan

മുസ്‌ലിം സമുദായത്തിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം

ഇടുക്കിയിൽ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.