തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കു സിവിൽ സപ്ലൈസ് കോർപറേഷനു 225 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപെടലിനായി ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു.