തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 840 രൂപ വര്‍ധിച്ച് 53360 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6670 രൂപയായി. അന്താരാഷ്ട്ര വിലയില്‍ വന്ന മാറ്റമാണ് ഈ വിലക്കയറ്റത്തിന്റെ കാരണമായി പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.
4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1700 രൂപയാണ് വര്‍ധിച്ചത്.
STORY HIGHLIGHTS: Gold rate today