കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ 91.53 കോടി രൂപ അനുവദിച്ചു. 71.53 കോടി രൂപ ജൂലൈയിലെ പെൻഷനും 20 കോടി രൂപ ശമ്പള വിതരണത്തിനുമാണ്.
ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തെ പെൻഷൻ മുടങ്ങിയതിനെതിരെ പെൻഷൻകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.