കഴുത്തില്‍ ഉണ്ടാകുന്ന കറുപ്പ് നിറം പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. പൊതുഇടങ്ങളില്‍ പോകാന്‍ ചിലര്‍ ഇത് കാരണം മടിക്കാറുമുണ്ട്. ചിലര്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സ്‌കിന്‍ ഡോക്ടറെ കാണാറുണ്ട്. അതുപോലെതന്നെ പാര്‍ലറില്‍ പോയി താല്‍ക്കാലികമായ ചില ട്രീറ്റ്‌മെന്റുകള്‍ ഒക്കെ എടുക്കുന്നവരുമുണ്ട്. സ്‌കിന്‍ ഡോക്ടറിനെ കണ്ട് പരിചരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ഇതിനുവേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങാന്‍ ആണ് നിങ്ങള്‍ തീരുമാനിക്കുന്നത് എങ്കില്‍ അതിനെ സമയം കാണൂ. നല്ല കാശ് ചിലവുള്ള കാര്യം കൂടി ആയതിനാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ല.
കഴുത്തില്‍ ഉണ്ടാവുന്ന ഇത്തരം നിറവ്യത്യാസം ചിലരില്‍ ഒരുപക്ഷേ തൊലിപ്പുറത്ത് ഉണ്ടാവുന്ന വെറുമൊരു നിറവ്യത്യാസം മാത്രമായിരിക്കില്ല. ചിലരില്‍ ഇതിന് മറ്റു പല കാരണം കൂടി ഉണ്ടാകും. അതായത് ജനിതകപരമായ കാരണങ്ങള്‍, പൊണ്ണത്തടി ഇന്‍സുലിന്‍ പ്രതിരോധം, പിസിഒഎസ്, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, അലര്‍ജി തുടങ്ങിയവ കാരണങ്ങള്‍ ആകാറുണ്ട്. ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ പരിചരണം തേടേണ്ടതാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ വഴി അല്ലാതെ ഉണ്ടാകുന്ന കഴുത്തിലെ കറുപ്പ് നമുക്ക് വീട്ടില്‍ ലഭ്യമായ ചില ചേരുവകള്‍ ഉപയോഗിച്ച് ഒരു പരിധിവരെ മാറ്റാന്‍ സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം;
-
പഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്ചയില്‍ മുന്ന് ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിലെ കറുപ്പ് നിറം മാറും.
-
കറ്റാര്‍വാഴയുടെ ജെല്‍ എടുക്കുക. ഇത് 20 മിനിറ്റ് കഴുത്തില്‍ തേച്ച് പിടിപ്പിച്ച് ചെറുതായി മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകി വൃത്തിയാക്കാം. ദിവസത്തില്‍ ഒരു പ്രാവശ്യം വീതം തുടര്‍ച്ചയായി ചെയ്യുക.
-
ആപ്പിളും കദളിപ്പഴവും സ്ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും.
-
ഒരു ഉരുളന്‍കിഴങ്ങെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കുക. അതിനുശേഷം അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇത് കഴുത്തില്‍ പുരട്ടി ഉണങ്ങുന്നത് വരെ വെയ്ക്കുക. ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകി കളയുക. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്യുക.
-
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍ പൊടിയും അര ടീ സ്പൂണ്‍ ചെറുനാരങ്ങാ നീരും അല്‍പ്പം റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ് കഴുത്തില്‍ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
-
രണ്ടു സ്പൂണ്‍ കട്ടിതൈര് എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. നന്നായി മിക്സ് ചെയ്തശേഷം കഴുത്തില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. ദിവസവും ഓരോ തവണ ഇങ്ങനെ ചെയ്യുക.
-
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അല്‍പം കറ്റാര്‍വാഴ ജെല്‍ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.
-
അര സ്പൂണ്‍ തൈരെടുത്ത് അതില്‍ കാല്‍ സ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. ഇത് മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ഗുണം ലഭിക്കും.
-
കുറച്ച് ഗോതമ്പ് മാവിലേയ്ക്ക് തൈര്, ഉരുളക്കിഴങ്ങിന്റെ നീര്, കുറച്ച് നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകിക്കളയുക
STORY HIGHLIGHTS: Remedies to whiten your dark neck