കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ‘ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്ക്കോർ. ഈ ചിത്രം പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച (ചിങ്ങം ഒന്ന്) തിരുവനന്തപുരത്ത് ആരംഭിച്ചു.
നെട്ടയത്തെ ഒരിടത്തരം വീട്ടിൽ ശ്രീനാഥ് ഭാസിയുടെ മാതാവ് ശീമതി ശശികലാ ഭാസി സ്വിച്ചോൺ കർമ്മവും പിതാവ് ശ്രീ ഭാസിരവീന്ദ്രൻ ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി, മാലപാർവ്വതി,സോഹൻ സീനുലാൽ, എന്നിവർ അഭിനയിച്ചു.
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി സോഹൻ സീനുലാൽ,, ചാന്ദ്നി എന്നിവരാണ്.
ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു. സംഭാഷണം – അർജുൻ’ ടി. സത്യനാഥ്. ഛായാഗ്രഹണം: പ്രദീപ് നായർ. എഡിറ്റിംഗ് – സോബിൻ.കെ.സോമൻ. കലാസംവിധാനം. – ത്യാഗു തവനൂർ
മേക്കപ്പ് – പ്രദീപ് വിതുര. കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോൺ. ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.
കോ – ഡയറക്ടർ – സാംജി. ആൻ്റെണി. ലൈൻ പ്രൊഡ്യൂസർ – ദീപു കരുണാകരൻ.
കോ- പ്രൊഡ്യൂസർ വിക്രംശങ്കർ. എക്സിക്യട്ടീവ് – പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിജയ്.ജി.എസ്.
പ്രൊജക്റ്റ് ഡിസൈൻ – മുരുകൻ.എസ്.
STORY HIGHLIGHTS: Credit Score movie shooting started