കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച (ഓഗസ്റ്റ് 18)വരെ തിരുവനന്തപുരം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലയോരമേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും കടലോര- കായലോര- മലയോര മേഖലകളിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതവും ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിട്ടു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പെടെയുള്ള വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.