tips

മിക്സിയുടെ ജാർ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ ?; അറിയാതെ പോകല്ലേ…

ഈ മിശ്രിതം ഗ്രൈൻഡറിലേക്ക് ഒഴിച്ച് ഒരു മിനിറ്റ് നേരം പ്രവർത്തിപ്പിക്കണം

മിക്സി ഉണ്ടെങ്കിൽ അടുക്കളയിലെ ജോലി വളരെ എളുപ്പമാണ്. എന്നാൽ ആ മിക്സി വൃത്തിയാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള പണി. എത്ര കഴുകിയാലും അതിൽ അഴുക്ക് അവശേഷിക്കാൻ സാധ്യതയുണ്ട്. മിക്സിയുടെ ബ്ലീഡിന് ഇടയിൽ ഭക്ഷണ പദാർത്ഥങ്ങൾ പറ്റിപ്പിടിച്ചിരിക്കും. എന്നാൽ ഈ പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ട്. മിക്സിയുടെ ജാർ ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അത് എങ്ങനെ എന്ന് നോക്കാം..

ബേക്കിങ് സോഡ

ബേക്കിങ് സോഡ കൊണ്ട് എങ്ങനെയാണ് മിക്സി ജാർ വൃത്തിയാക്കാം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. വളരെ എളുപ്പമുള്ള ഒരു കാര്യമാണ് അത്. തുല്യ അളവിൽ ബേക്കിങ് സോഡയും വെള്ളവും എടുത്ത് ഒഴിച്ച് കുറച്ച് സമയം കറക്കിയെടുത്താൽ ജാർ പുതിയത് പോലെ വെട്ടിത്തിളങ്ങും.

വിനാഗിരിയും വെള്ളവും

ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം ഗ്രൈൻഡറിലേക്ക് ഒഴിച്ച് ഒരു മിനിറ്റ് നേരം പ്രവർത്തിപ്പിക്കണം. തുടർന്ന് ചെറിയ ചൂടുവെള്ളത്തിൽ കഴുകിയാൽ ജാർ വൃത്തിയായി കിട്ടും.

നാരങ്ങ

സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ ഒരു അടിപൊളി ക്ലീനറാണെന്ന കാര്യം നമുക്ക് അറിയാം. മിക്സിയുടെ ജാർ നല്ലതുപോലെ വൃത്തിയാക്കാൻ നാരങ്ങയുടെ തൊലി മികച്ചതാണ്. നാരങ്ങാത്തൊലി കൊണ്ട് ജാറിനു ഉൾവശം മുഴുവൻ നല്ലതുപോലെ തേച്ചുരയ്ക്കണം. ശേഷം കഴുകിയെടുത്താൽ മതി.

ലിക്വിഡ് ഡിറ്റർജന്റ്

പാത്രം കഴുകുന്ന ഡിഷ് വാഷിനു പകരം അലക്കാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഡിറ്റർജൻ്റും മിക്സി ജാർ വൃത്തിയാക്കാൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി കുറച്ച് ഡിറ്റർജന്റ് ജാറിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് കറക്കി എടുത്താൽ സംഭവം ക്ലിൻ. അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകിയാൽ മതി.

ജാറിന്റെ ബ്ലേഡുകൾക്കിടയിലെ അവശിഷ്ടങ്ങൾ നീക്കാനാണ് ഏറ്റവും കഷ്ടപ്പാട്. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ ചെറിയ ബ്രഷ് ഉപയോഗിച്ച് ഒന്നുകൂടി ഈ ബ്ലേഡുകൾ ഉരച്ചു കഴുകുന്നത് നല്ലതായിരിക്കും.

content highlight: clean-mixer-jar-easy-hacks