വളരെ എളുപ്പത്തിൽ പ്രിസർവേറ്റിവ്സും, കളറും ചേർക്കാത്ത പച്ചമാങ്ങ ജാം എങ്ങനെ ഉണ്ടാക്കുമെന്നു നോക്കാം.
ചേരുവകൾ:
പച്ചമാങ്ങ – 1 വലുത് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തത്
പഞ്ചസാര – 1 1/4 കപ്പ് അല്ലെങ്കിൽ പുളിക്കനുസരിച്ച്
ഏലക്കാ – 1 ചതച്ചത്
ഗ്രാമ്പൂ – 1 ചതച്ചത്
നാരങ്ങാനീര് – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്
ഉപ്പ് – 1 നുള്ള്
തയാറാക്കുന്ന വിധം
- ഗ്രേറ്റ് ചെയ്തെടുത്ത മാങ്ങയും 1 കപ്പ് വെള്ളവും പാനിലേക്കൊഴിച്ച് അടച്ചു വച്ച് 10 മിനിറ്റ് ചെറു തീയിൽ വേവിച്ചെടുക്കുക.
10 മിനിറ്റിന് ശേഷം മാങ്ങ ചെറുതായൊന്നു ചട്ടുകം കൊണ്ട് ഉടച്ചു കൊടുക്കുക. - അതിനുശേഷം 1 1/4 കപ്പ് പഞ്ചസാരയും 1 ഏലക്ക ചതച്ചതും 1 ഗ്രാമ്പൂ ചതച്ചതും ചേർത്തു തുടർച്ചയായി ഇളക്കി കുറുക്കിയെടുക്കുക. അതിൽ നിന്നൊരു തുള്ളിയെടുത്ത് പ്ലേറ്റിൽ ഇറ്റിച്ച് നോക്കുമ്പോൾ ഒലിച്ചു പോകാത്ത പരുവമാകുമ്പോൾ 1/2 ടീസ്പൂൺ ചെറുനാരങ്ങാ നീരൊഴിച്ച് ഇളക്കി അടുപ്പ് ഓഫാക്കി തണുക്കാനായി മാറ്റി വയ്ക്കുക.
- തണുത്ത ശേഷം കഴുകി വൃത്തിയാക്കി വെള്ളമൊട്ടും ഇല്ലാത്ത കുപ്പിയിലാക്കി രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
content highlight: raw-mango-jam