Recipe

മക്കൾക്ക് പച്ചക്കറി കഴിക്കാൻ മടിയാണോ ?: എങ്കിൽ ഈ പുലാവൊന്ന് തയാറാക്കി നോക്കൂ | peas-pulao-recipe

ഉച്ചയ്ക്ക് പീസ് പുലാവായാലോ? സമയം മിനക്കെടാതെ പ്രഷർ കുക്കറിൽ വേ​ഗത്തിൽ പീസ് പുലാസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

ബസ്മതി റൈസ്- 1 കപ്പ്
​ഗ്രീൻ പീസ്- മുക്കാൽ കപ്പ്
സവോള ചെറുതായി അരിഞ്ഞത്- അര കപ്പ്
എണ്ണ അല്ലെങ്കിൽ നെയ്യ്- മൂന്ന് ടേബിൾ സ്പൂൺ
വെള്ളം- 1.75 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ജീരകം- 1 ടീസ്പൂൺ
കറുവാപ്പട്ട- 1 ഇഞ്ച്
ഏലം- 2
​ഗ്രാമ്പൂ- 3
വഴനയില- 1

തയ്യാറാക്കുന്ന വിധം

ബസ്മതി റൈസ് നന്നായി കഴുകിയെടുക്കുക. ശേഷം അരമണിക്കൂർ കുതിർക്കാൻ വെക്കുക. വെള്ളം നീക്കിയതിനുശേഷം മാറ്റിവെക്കുക. പ്രഷർ കുക്കറിൽ എണ്ണയോ നെയ്യോ ഒഴിച്ച് ജീരകം, ഏലക്കായ, കറുവാപ്പട്ട, ​ഗ്രാമ്പൂ, വഴനയില തുടങ്ങിയവ ഇടുക. ഒന്നു വഴറ്റിയതിനുശേഷം അരിഞ്ഞുവച്ച ഉള്ളി ചേർത്ത് ​ഗോൾഡൻ നിറമാവുന്ന വരെ വഴറ്റുക. ഇതിലേക്ക് ​ഗ്രീൻ പീസ് ചേർത്ത് ഒരുമിനിറ്റ് ഇളക്കുക. ആവശ്യമെങ്കിൽ ഒരുനുള്ള് മഞ്ഞൾപ്പൊടി ചേർക്കാം. ശേഷം അരി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർക്കുക. ഇനി പ്രഷർ വച്ച് രണ്ടു വിസിലോ അല്ലെങ്കിൽ ആറേഴുമിനിറ്റോ വേവിക്കുക. ഇറക്കിവച്ച് പ്രഷർ പോയതിനുശേഷം വേവ് നോക്കി വിളമ്പാം. റായ്തയ്ക്കൊപ്പം കഴിക്കാം.

content highlight: peas-pulao-recipe