ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും. ബിജെപി അംഗം ജഗദംബിക പാലാണ് കമ്മിറ്റി ചെയര്‍മാന്‍. യോഗത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ബില്ലിനെ കുറിച്ചും ബില്ലില്‍ നിര്‍ദേശിച്ച ഭേദഗതികളെ കുറിച്ചും അംഗങ്ങളെ ധരിപ്പിക്കും. നിയമമന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും.
ബില്‍ പരിശോധിക്കുന്ന സമിതിയില്‍ ലോക്‌സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍നിന്ന് 10 അംഗങ്ങളുമാണുള്ളത്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ജെപിസിക്ക് വിട്ടിരുന്നു.
ഈ മാസം ആദ്യം സമാപിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്‍ പിന്‍വലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.