ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുവൈത്തിൽ പുതിയ റഡാർ സംവിധാനം നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും നിയമലംഘകരെയും ഇതിലൂടെ എളുപ്പം പിടികൂടാൻ സാധിക്കും. അൽ ജരീദ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഓപ്പറേഷൻസ് ഡിപാർട്ട്‌മെന്റ് വിവിധ റിങ് റോഡുകളിലും എക്‌സ്പ്രസ് വേകളിലും പുതിയ പട്രോളിംഗ് സംവിധാനത്തിന്റെ ഫീൽഡ് ടെസ്റ്റ് നടത്തി.
ടെസ്റ്റിനിടെ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. 85 വാഹനങ്ങൾ അമിത വേഗതയ്ക്ക് പിടിച്ചെടുത്തപ്പോൾ, നാല് വാഹനങ്ങൾ മത്സരയോട്ടം നടത്തിയതിനും പിടിയിലായി. ലൈസൻസ് പ്ലേറ്റ്, ഹെൽമറ്റ് എന്നിവ ഇല്ലാതെ ബൈക്ക് ഓടിച്ച രണ്ട് പേരെയും പിടികൂടി.