ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹ്യസൗന്ദര്യം നിലനിർത്തുന്നതിനായി ബാൽക്കണികളിൽ തുണികൾ ഉണക്കാനിടുന്നത് ഒഴിവാക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മസ്‌കത്ത് മുനിസിപ്പാലിറ്റി നിയമത്തിന്റെ 14-ാം ആർട്ടിക്കിൾ പ്രകാരം, കെട്ടിടങ്ങളുടെ ബാൽക്കണികളിൽ തുണികൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുന്നു, ഇതിന് 50 മുതൽ 5000 റിയാൽ വരെ പിഴയോ 24 മണിക്കൂർ മുതൽ 6 മാസത്തിൽ കൂടാത്തതുമായ തടവോ ശിക്ഷയായി ലഭിക്കും