വേനലവധിക്ക് ശേഷം സൗദി സ്‌കൂളുകൾ നാളെ തുറക്കും. സൗദിയിലെ പൊതു വിദ്യാലയങ്ങളാണ് നാളെ തുറക്കുന്നത്. അധ്യാപകർ കഴിഞ്ഞ ആഴ്ച മുതൽ ജോലിക്ക് ഹാജരായിരുന്നു. അഞ്ച് ലക്ഷത്തിലേറെ അധ്യാപകരാണ് ഗവൺമെൻറ് -സ്വകാര്യ മേഖലകളിലായി ജോലി ചെയ്യുന്നത്. അറുപത് ലക്ഷത്തിലേറെ വിദ്യാർഥികൾ സൗദി സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്.
രാവിലെ ആറരക്കാണ് സ്‌കൂൾ തുടങ്ങുക. ഈ സമയവും ക്ലാസ് അവസാനിക്കുന്ന ഉച്ചക്കും ട്രാഫിക് വർധിക്കും. ഇതിനാൽ റോഡുകളിൽ കൂടുതൽ പരിശോധനയുണ്ടാകും. റോഡുകളിൽ തിരക്കേറുന്നതിനാൽ ട്രാഫിക് വിഭാഗം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾക്കരികിൽ ട്രാഫിക് വിഭാഗത്തിന്റെ നിരീക്ഷണമുണ്ടാകും.
ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സെപ്തംബർ ഒന്നിനാണ് ക്ലാസുകൾ തുടങ്ങുന്നത്. സൗദിയുടെ പലഭാഗത്തും കനത്ത ചൂട് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചായിരിക്കും ക്ലാസുകളിലെ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.