മഹാരാഷ്ട്ര: മഹാരാഷ്ട്ര തിരഞ്ഞെടുപ്പു വൈകിപ്പിക്കുന്നതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യമുണ്ടെന്നാണു കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോഴും എന്തു കൊണ്ടാണ് ജമ്മു–കശ്മീരിനും ഹരിയാനയ്ക്കും ഒപ്പം മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടത്താത്തതെന്ന് എൻസിപി (ശരദ്) അധ്യക്ഷൻ ശരദ് പവാർ ചോദിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും തിരിച്ചടി നൽകിയ സംസ്ഥാനങ്ങളിൽ ഒന്നാണു മഹാരാഷ്ട്ര. ഈ തിരിച്ചടി നൽകിയ സംസ്ഥാനങ്ങളിൽ ഒന്നാണു മഹാരാഷ്ട്ര. ഈ തിരിച്ചടിക്കു പിന്നാലെ മഹാരാഷ്ട്രയിൽ എൻഡിഎ സർക്കാർ ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും മെട്രോ വിപുലീകരണം, നിർദിഷ്ട നവിമുംബൈ വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള വികസന പദ്ധതികളുമാണ് അവതരിപ്പിച്ചത്. കൂടുതൽ സമയം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിനെ സഹായിക്കുകയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
മഹാരാഷ്ട്രയിലെ ജനങ്ങളെ പറ്റിക്കാൻ എൻഡിഎക്ക് കൂടുതൽ സമയം വേണമെന്നു തോന്നിയതിനാലാണു തിരഞ്ഞെടുപ്പ് വൈകികിപ്പിക്കുന്നതെന്ന് ശരദ് പവാർ.