റാഞ്ചി: ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നു. ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെയാണ് പുതിയ നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചത്.
ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ശേഷിക്കേയാണ് ഹേമന്ത് സോറന്‍ സര്‍ക്കാരിനും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്കും വന്‍ ഭീഷണിയായി ചമ്പായ് സോറന്‍റെ നീക്കം. ജെഎംഎംഎ അസ്വസ്ഥാനായ ചമ്പായ് സോറനെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ജാര്‍ഖണ്ഡില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ചമ്പായ് സോറന്‍ കൊല്‍ക്കത്തയിലെത്തി ബിജെപി നേതാവ് സുവേന്ദു അധികാരിയേയും കണ്ട ശേഷമാണ് ദില്ലിയിലെത്തിയത്.
മൂന്ന് ദിവസം അനുയായികളുമായി ദില്ലിയില്‍ തുടര്‍ന്ന് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇപ്പോള്‍ എവിടെയാണോ അവിടെയാണെന്നും, നീക്കം എന്താണെന്ന് പറയാനാവില്ലെന്നുമാണ് ദില്ലി വിമാനത്താവലത്തില്‍ ചമ്പായ് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കള്ളപ്പണക്കേസില്‍ ഹേമന്ത് സോറന്‍ അറസ്ററിലായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ജെഎംഎം ചമ്പായ് സോറന് നല്‍കിയിരുന്നു. ജയിലില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി പദവി ഹേമന്ത് സോറന്‍ തിരിച്ചെടുത്തത് ചമ്പായ് സോറനെ ചൊടിപ്പിച്ചിരുന്നു.
അന്ന് മുതല്‍ അസ്വസ്ഥനായിരുന്ന സോറന്‍ പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുകയും ബിജെപിയോടടുക്കുയുമായിരുന്നു. അതേസമയം പാര്‍ട്ടിയിലെ ജനകീയനായ ചമ്പായ് സോറന്‍റെ നീക്കത്തില്‍ ഹേമന്ത് സോറന്‍ ക്യാമ്പ് പരിഭ്രാന്തിയിലാണ്. കൂടുതല്‍ എംഎല്‍എമാര് ചമ്പായ് സോറനൊപ്പം നീങ്ങിയേക്കുമെന്ന് അഭ്യഹമുണ്ട്. 81 അംഗ നിയമസഭയില്‍ ജെഎംഎം ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് 45 അംഗങ്ങളാണുള്ളത്. എന്‍ഡിഎക്ക് 30 ഉം. 26 അംഗങ്ങളാണ് ജെഎംഎമ്മിനൊപ്പമുള്ളത്.
content highlight: champai-soren-reach-delhi