ഇന്ന് ലോകരാജ്യങ്ങൾ എല്ലാം വളരെയധികം ഭയക്കുന്ന ഒരു രാജ്യമാണ് ചൈന. കാരണം ചൈനയ്ക്ക് ഒരുപാട് സാങ്കേതികവിദ്യകൾ ഉണ്ട്. പല രാജ്യങ്ങളെയും നിഷ്ഫലമാക്കാൻ ഉള്ള ഒരു കഴിവും അത്തരത്തിൽ ചൈന വികസിപ്പിച്ചെടുത്ത ഒന്നാണ് എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർ കണ്ടക്ടിംഗ് ടോക്കാമാക്ക് (EAST ) അഥവാ ചൈനയുടെ കൃത്രിമ സൂര്യൻ. ഇത് ശരിക്കും ഒരു ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണ പദ്ധതിയാണ്. നമ്മുടെ ഗ്രഹത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആവർത്തിക്കാനാണ് ഇത് ലക്ഷ്യമിടുന്നത് എന്നാണ് ഇവര് പറയുന്നത്. ഈ ഒരു പ്രോജക്ട് മറ്റു രാജ്യങ്ങൾക്കിടയിൽ വലിയ തോതിൽ തന്നെ വിഷയമായിട്ടുണ്ട്. പല പല ഊഹാപോഹങ്ങളാണ് ഇതിന്റെ പേരിൽ നടക്കുന്നത്. കാരണം ഇത് വികസിപ്പിച്ചിരിക്കുന്നത് ചൈന ആയതുകൊണ്ട്. അവർ അത്രയും ഡെയിഞ്ചർ ആണ് എന്നുള്ള ഒരു വിശ്വാസം മറ്റു രാജ്യങ്ങൾക്ക് ഉള്ളതു കൊണ്ടാണ് അവരെ ഭയക്കുന്നത്. ഇത് ലോകത്തിന്റെ നാശത്തിന് തന്നെ കാരണമാകുമോ എന്ന ഭയമാണ് മറ്റു പലർക്കും ഉള്ളത്. ആറ്റോമിക്ക് ന്യൂക്ലിയസുകളെ സംയോജിപ്പിച്ച് ഭാരമേറിയ മൂലകങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ എന്നു പറയുന്നത്. ഈ പ്രക്രിയയിൽ വലിയ അളവിൽ ആണ് ഊർജ്ജം പുറത്തു വിടുന്നത്.
സൂര്യനെയും മറ്റു നക്ഷത്രങ്ങളെയും ഒക്കെ ശക്തിപ്പെടുത്തുന്നതും ഇതേ പ്രക്രിയ തന്നെയാണ്. ഭൂമിയിൽ ഈ പ്രക്രിയ ആവർത്തിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുമെങ്കിൽ അത് ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ സ്രോതസ്സ് പ്രദാനം ചെയ്യുകയാണ് ചെയ്യുക. അത് നമ്മുടെ ഗ്രഹത്തെ ശക്തിപ്പെടുത്തുന്ന രീതിയിൽ തന്നെ വലിയൊരു വിപ്ലവത്തിന് തന്നെ തുടക്കമാവുകയും ചെയ്യും. നിലവിൽ ചൈനീസ് അക്കാദമി ഓഫ് സയൻസിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പരീക്ഷണാത്മകമായ ഉപകരണമാണ് EAST എന്ന് പറയുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ പവർ പ്ലാന്റുകൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുവാനും മെച്ചപ്പെടുത്തുവാനും ഒക്കെ ആയിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ന്യൂക്ലിയർ എനർജി മേഖലയിൽ ഒരു സുസ്ഥിരമായ ന്യൂക്ലിയർ ഫ്യൂഷൻ പ്രതികരണം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി എത്തിയിരിക്കുന്നത്. ആളുകൾക്കുള്ള ആശങ്കകൾ ഇതിന്റെ സുരക്ഷയെ കുറിച്ചാണ്. അതുപോലെ തന്നെ ഇത് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും എന്തൊക്കെ അപകടസാധ്യതകൾ ഉണ്ടാക്കുന്നു എന്ന് ആശങ്കകളും ഉണ്ട്. എന്നാൽ ഈ പദ്ധതി ഇപ്പോഴും പരീക്ഷണഘട്ടത്തിൽ ആണെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാൻ വലിയ സുരക്ഷാ പദ്ധതികളും നടക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. മറ്റു രാജ്യങ്ങളുടെ ഭയം മുന്നിൽ കണ്ടിട്ട് ആവാം ഇതിനെക്കുറിച്ച് ചൈനീസ് അക്കാദമി ഓഫ് സയൻസ് പറയുന്നത്. ലോകത്തിന് നാശം വരുത്താൻ ഒന്നും ഇതിന് പ്രാപ്തിയില്ല എന്നും ഇത് സുരക്ഷിതത്വത്തിന് വേണ്ടിയുള്ള പദ്ധതിയാണ് എന്നുമാണ്.
ശരിക്കും നമ്മുടെ ഗ്രഹത്തെ ശക്തിപ്പെടുത്തുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഒരു ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണപതി തന്നെയാണ് ഇത്. പക്ഷേ ഈ പദ്ധതിയുടെ മറവിൽ മറ്റെന്തെങ്കിലും ഒക്കെ ചൈന പ്ലാൻ ചെയ്യുന്നുണ്ടോ എന്നൊരു പേടി. മറ്റു രാജ്യങ്ങൾക്ക് സ്വാഭാവികമായും ഉണ്ട്. വളരെയധികം ബുദ്ധിയുള്ള ഒരു രാജ്യമാണ് ചൈന. ഈ ബുദ്ധി അവർ നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ഈ ലോകത്തിന് തന്നെ ഒരുപാട് മികച്ച സംഭാവനകളും നൽകാൻ ചൈനയ്ക്ക് സാധിക്കും . പക്ഷേ ചൈന എപ്പോഴും മറ്റു രാജ്യങ്ങളോട് ഒരുതരം ശത്രുത മനോഭാവത്തോടെയാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെയാണ് മറ്റു രാജ്യങ്ങൾ ചൈനയെ ഇത്രത്തോളം ഭയക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു രാജ്യമാണ് ചൈന എന്ന് പറയുന്നത്. അവരുടെ ടെക്നോളജികളും കഴിവുകളും മറ്റു രാജ്യങ്ങൾ നോക്കി കാണേണ്ട ഒരു കാര്യം തന്നെയാണ്. പക്ഷേ അത് എപ്പോഴും അവര് ഉപയോഗിക്കുന്നത് നല്ല കാര്യങ്ങൾക്ക് വേണ്ടി അല്ലന്ന് മാത്രം. ഒരു സൈക്കോ ചിന്തയാണ് ചൈനയ്ക്ക് എപ്പോഴും ഉള്ളതെന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്. കാരണം മറ്റു രാജ്യങ്ങളൊക്കെ ഞങ്ങളെ ഭയപ്പെടണം ഞങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവർക്ക് ഒരു പേടി വരണം എന്നൊക്കെ ഉള്ള ഒരു ചിന്ത. ചൈന എന്തെങ്കിലും പുതുതായിട്ട് ഒരു സംഭവം ഉണ്ടാക്കി എന്ന് അറിയുമ്പോൾ തന്നെ മറ്റു രാജ്യങ്ങൾക്ക് പേടിയാണ്. ആർക്കിട്ടുള്ള പണിയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത് എന്നുള്ള ഒരു ഭയം. ചൈനയുടെ കൃത്രിമ സൂര്യനെ കുറിച്ചും അത്തരത്തിൽ ഒരു ഭയം ആളുകൾക്ക് നിലനിൽക്കുന്നുണ്ട്. അവർ കൂടുതലായിട്ട് ഒന്നും ഇതിനെപ്പറ്റി പുറത്തു പറഞ്ഞിട്ടുമില്ല. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പല പദ്ധതികളൊക്കെ തയ്യാറാക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഓപ്പോസിറ്റ് നിൽക്കുന്നത് ചൈന ആയതുകൊണ്ട് തന്നെ ഒന്നും പറയാൻ പറ്റില്ല മക്കളെ. ഏതായാലും എന്തൊക്കെയാണ് വരാനിരിക്കുന്നതെന്ന് നമുക്ക് കണ്ടു തന്നെ അറിയാം
Story Highlights ; Is China’s artificial sun a threat to the world?