Recipe

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ചിക്കൻ മന്തി|Chicken Manthy Recipe

വളരെ എളുപ്പത്തിൽ രുചികരമായ രീതിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഇനി എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ മന്തി. നിരവധി ആളുകളാണ് ഏറെ ഇഷ്ടത്തോടെ ഇത് കടകളിൽ നിന്ന് വാങ്ങി കഴിക്കുന്നത്. എന്നാൽ ഇനി മുതൽ ഇത് വളരെ എളുപ്പത്തിൽ രുചികരമായ രീതിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. അതെങ്ങനെയാണ് എന്ന് നോക്കാം…

ആവിശ്യം ഉള്ളവ

ചിക്കൻ 1 kg
കുരുമുളക് (crushed). 1 1/2 tbsp
നല്ലജീരകം (crushed) 1 1/2 tbsp
മഞ്ഞൾ പൊടി 1/4 tsp
ചിക്കൻ cubes 2 എണ്ണം
ഓയിൽ 3/4 cup
മല്ലി ഇല ചെറുതായി അരിഞ്ഞത് 2 tbsp
പുതിന ഇല ചെറുതായി അരിഞ്ഞത് 2 tbsp

ചിക്കനിൽ ഈ ചേരുവകൾ എല്ലാം പുരട്ടി 2 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം

റൈസ് ഉണ്ടാക്കാൻ ആവിശ്യം ഉള്ളവ

ബസ്മതി അരി 3 ഗ്ലാസ്‌
പട്ട, ഗ്രാമ്പു, ഉണക്ക നാരങ്ങ, ഏലക്ക
കുരുമുളക് മുഴുവനോടെ 1 tsp
ഉപ്പ്
നെയ്യ് /ബട്ടർ 1 tbsp

ഉണ്ടാകുന്ന വിധം

അരി നന്നായി കഴുകി കുതിർത്തു വെക്കുക, ശേഷം വെള്ളം ചൂടാക്കി പട്ട ഗ്രാമ്പു ഏലക്ക ഉണക്ക നാരങ്ങ കുരുമുളക് ഉപ്പ് എന്നിവ ചേർത്ത് തിളച്ചു വരുമ്പോൾ അരി ഇട്ടു കൊടുക്കുക.. വെന്തുവന്ന് കഴിഞ്ഞാൽ അരിപ്പയിൽ വെള്ളം തോരാൻ ആയി വയ്‌ക്കുക. ഇതേ സമയം ദം ചെയ്യാൻ വലിപ്പമുള്ള പാത്രത്തിൽ ചിക്കൻ വേവിക്കാൻ വയ്ക്കണം. രണ്ട് വശവും വെന്തു വന്നാൽ വേവിച്ച റൈസിന് മുകളിൽ നെയ്യ് ചേർത്ത് നന്നായി മൂടി 20 മിനിറ്റ് എങ്കിലും ധം ചെയ്തെടുക്കണം.
Story Highlights ;Chicken manthy