ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ അടിസ്ഥാനം ശരിയായ അളവിൽ കലോറി കഴിക്കുക എന്നതാണ്. അതിനാൽ നമ്മൾ ദിവസം ഉപയോഗിക്കുന്ന ഊർജ്ജവും ഇതിൽ പെടുന്നു. ആരോഗ്യകരമായ ഭക്ഷണത്തിനായി പിന്തുടരേണ്ട ശീലങ്ങൾ ഇതൊക്കെയാണ്.
ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ ഉപയോഗിക്കാത്ത ഊർജ്ജം കൊഴുപ്പായി സംഭരിക്കപ്പെടും അതിനാൽ ശരീരഭാരം വർദ്ധിക്കും.
സമീകൃതാഹാരം ലഭിക്കണമെന്നുണ്ടെങ്കിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കണം അതിനു വേണ്ടി വൈവിധ്യമാർന്ന ഭക്ഷണങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം.
പുരുഷന്മാർക്ക് പ്രതിദിനം 2,500 കലോറിയും. സ്ത്രീകൾക്ക് പ്രതിദിനം 2,000 കലോറി ആണ്..
ഉയർന്ന നാരുകളുള്ള അന്നജം അടങ്ങിയ കാർബോഹൈഡ്രേറ്റുകളെ അടിസ്ഥാനമാക്കി ഭക്ഷണം ശരീരത്തിൽ എത്തണം.ഉദാ : ഉരുളക്കിഴങ്ങ്, റൊട്ടി, അരി, പാസ്ത, ധാന്യങ്ങൾ
എല്ലാ ദിവസവും കുറഞ്ഞത് 5 പഴങ്ങളും പച്ചക്കറികളും കഴിക്കണം.
കൂടുതൽ മത്സ്യം കഴിക്കുക,
മത്സ്യം പ്രോട്ടീൻ്റെ നല്ല ഉറവിടമാണ്. അതുപോലെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് മത്സ്യത്തിൽ. മത്സ്യത്തിൽ ഒമേഗ -3 കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഹൃദ്രോഗം തടയാൻ സഹായിക്കും.
ഭക്ഷണത്തിൽ കുറച്ച് കൊഴുപ്പ് അത്യാവശ്യമാണ്, എന്നാൽ അധികം ആവാൻ പാടില്ല. പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നത് വഴി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മാംസത്തിൻ്റെ കൊഴുപ്പ്, സോസേജുകൾ, വെണ്ണ
,ഹാർഡ് ചീസ്, ക്രീം,കേക്കുകൾ, ബിസ്ക്കറ്റ്
എന്നിവയിൽ ഒക്കെ കൊഴുപ്പ് കൂടുതലാണ്..അതുപോലെ ആരോഗ്യകരമായ ഭക്ഷണ ശീലത്തെ ബാധിക്കുന്ന വലിയ ഒരു വെല്ലുവിളിയാണ് പഞ്ചസാരയുടെ അളവ്. സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്ക്കറ്റ് തുടങ്ങിയവയിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.ചോക്ലേറ്റുകൾ പേസ്ട്രികൾ കേക്കുകൾ തുടങ്ങിയവ ഒഴിവാക്കുക.