മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്ന്ന് കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകളാണ് റദ്ദാക്കിയത്.
ഹാസൻ ജില്ലയിൽ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ അചങ്കി-ദോഡ്ഡനഗരയിൽ വെള്ളിയാഴ്ച മണ്ണിടിച്ചിലിൽപ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു.