എവിടെ തിരിഞ്ഞാലും മരണം പതിയിരിക്കുന്ന ഒരു വനം. അവിടെ എത്തുന്നവരെ പോലും മരണം മാടി വിളിക്കുന്നു. മരണപ്പെട്ടവരുടെ ആത്മാക്കൾ അവിടെ സമാധാനമില്ലാതെ വിഹരിക്കുകയാണ്. വീശുന്ന കാറ്റിനു പോലും മരണത്തിൻറെ ഗന്ധം. എവിടെയാണ് ഈ ഭീതി നിറയ്ക്കുന്ന സ്ഥലം. ജപ്പാനിലെ ഹോം ഷൂ ദ്വീപിലെ ഫുജി പർവ്വതത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള 30 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വളരുന്ന ഒരു വനമാണ് അകിഗഹാര. സൂയിസൈഡ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു..
മഞ്ഞുകാലത്തെ കഠിനമായ ലാവ കൊണ്ട് ഐസ് നിറയുന്ന നിരവധി ഗുഹകളാണ് ഈ വനത്തിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് . എന്നാൽ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ് ഇത് . വളരെ സാന്ദ്രമായ പ്രദേശമാണ് ഇത്. ജാപ്പനീസ് പുരാണങ്ങൾ അനുസരിച്ച് മരിച്ചവരുടെ പ്രേതങ്ങൾ ഇവിടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. 1960 കളിൽ ഇവിടെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സൂയിസൈഡ് ഫോറസ്റ്റ് എന്ന അപരനാമത്തിൽ ഇത് അറിയപ്പെടുന്നത്. ഏറ്റവുമധികം ആളുകൾ ആത്മഹത്യയ്ക്കായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമായി ഇതു മാറിയിരുന്നു. ഈ വനത്തിന്റെ അടിഭാഗം മുഴുവൻ ഭൂരിഭാഗമായി അഗ്നിപർവ്വത പാറകളാണ്. ഇവ ഫുജി പർവതത്തിന് അടുത്തുള്ള മൂന്നു വലിയ ലാവ ഗുഹകൾ കൂടിയാണ്. ഈ ഗുഹ വർഷം മുഴുവനും തണുത്തിരിക്കും. 2003 ൽ 105 മൃതദേഹങ്ങളാണ് ഈ ഒരു വനത്തിൽ നിന്ന് മാത്രം കണ്ടെത്തിയത്. 2002 ൽ 78 എന്ന റെക്കോർഡ് മറികടന്നാണ് 15 മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയത്. 2010 ൽ 200 ലധികം ആളുകൾ വനത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ആയിട്ടാണ് പോലീസ് രേഖകൾ പറയുന്നത്. അതിൽ 54 എണ്ണം ആത്മഹത്യ ആയി മാറുകയും ചെയ്തു. 2011 ന്റെ കണക്കനുസരിച്ച് ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും തൂങ്ങിമരിക്കുകയോ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചു മരിക്കുകയോ ഒക്കെയായിരുന്നു ചെയ്തത്. ആനിമേഷൻ , സിനിമകൾ, സാഹിത്യം, സംഗീതം, വീഡിയോ ഗെയിമുകൾ തുടങ്ങിയവയിൽ ഒക്കെ തന്നെ ഈ ഒരു സ്ഥലത്തെ കുറിച്ചുള്ള പരാമർശം നടന്നിട്ടുണ്ട്. വളരെയധികം ഭീതി ഉണർത്തുന്ന ഒരു സ്ഥലമാണെങ്കിൽ പോലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇവിടം. അതുകൊണ്ടു തന്നെയാണ് വിനോദസഞ്ചാരികൾക്ക് ഇവിഡുതോടെ ഒരു പ്രത്യേക ഇഷ്ടമുള്ളത്.
ഏഷ്യൻ കറുത്ത കരടി, ചെറിയ ജാപ്പനീസ് മോൾ, വവ്വാലുകൾ, എലികൾ, മാൻ, കുറുക്കൻ, പന്നി, കാട്ടുമുയൽ , ജാപ്പനീസ് അണ്ണാൻ തുടങ്ങിയ സസ്തനികളെ ഒക്കെ ഇവിടെ കാണാൻ സാധിക്കും. എന്നിരുന്നാലും ഏറ്റവും കൂടുതൽ ഈ സ്ഥലത്തെക്കുറിച്ച് പറയുന്ന ഒരു പേര് എന്നത് സൂയിസൈഡ് ഫോറസ്റ്റ് എന്ന് തന്നെയാണ്. കാഴ്ചയിൽ തന്നെ വല്ലാത്തൊരു നിഗൂഢത ഇവിടെ തോന്നിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ വനത്തിൽ എന്തെങ്കിലും നെഗറ്റീവ് എനർജി ഉണ്ടോ എന്നും ഇവിടെ എന്തെങ്കിലും പാരനോർമൽ ആക്ടിവിറ്റുകൾ നടക്കുന്നുണ്ടോ എന്ന് ഒക്കെ പഠനങ്ങൾ നടത്തിയിരുന്നു. ഇവിടെയെത്തുന്നവർക്ക് അങ്ങനെ തോന്നുന്നതാണോ എന്ന് മനസ്സിലാക്കാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള പഠനങ്ങൾ നടത്തിയത്. ഒന്നും തന്നെ നല്ല രീതിയിൽ ഫലം കണ്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജപ്പാനിൽ പൊതുവേ ആത്മഹത്യ നിരക്ക് കൂടുതലാണ് എന്നും കണക്കുകൾ കാണിക്കുന്നുണ്ട്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ സാമ്പത്തിക അസ്ഥിരതയും ജപ്പാനിലെ ആത്മഹത്യകളിൽ 15 ശതമാനത്തോളം വർദ്ധനവിന് കാരണമായി എന്നാണ് പറയുന്നത്. സാമ്പത്തിക വർഷമായ 2009 മാർച്ചിൽ ആണ് കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ആത്മഹത്യകളുടെ എണ്ണം കുറയുകയും കൂടുകയും ഒക്കെ ചെയ്യുന്നുണ്ട്. സ്ത്രീകളുടെ ആത്മഹത്യ നിരക്ക് കുറയുകയും യുവാക്കളിൽ ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്നു.
20നും 44 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെയും 15നും 34 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെയും മരണം നിരക്കാണ് കൂടുതലായും വർധിച്ചത് . സൂയിസൈഡ് ഫോറസ്റ്റിൽ എത്തുന്ന പകുതിയിലധികം ആളുകളും തൂങ്ങിയാണ് മരിക്കാറുള്ളത്. നിരവധി മരങ്ങളാൽ സമ്പന്നമാണ് ഇവിടെ. ചരിത്രത്തിൻറെ ഏടുകളിൽ ഇന്നും നിഗൂഢമായി തന്നെ അവശേഷിക്കുകയാണ് ഈ സൂയിസൈഡ് ഫോറസ്റ്റ്. ഇവിടെ എത്തിയവരൊക്കെ എങ്ങനെ മരണപ്പെട്ടു എന്നോ അവർക്ക് എന്ത് സംഭവിച്ചു എന്നോ ഇവിടെയെത്തുമ്പോൾ മാത്രം അവർക്ക് എന്താണ് ഇങ്ങനെ തോന്നുന്നത് എന്നോ ഒന്നും തന്നെ വ്യക്തമല്ല. ഇപ്പോൾ വിനോദസഞ്ചാരികൾ അധികമായി വരുന്നതുകൊണ്ടു തന്നെ മരണത്തിൻറെ അളവ് അല്പം കുറഞ്ഞിരിക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നത്.
Story Highlights ;A forest where death lurks wherever you turn