ഹിന്ദുക്കൾക്കിടയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് വൃന്ദാവനം ചന്ദ്രോദയ ക്ഷേത്രം എന്നത്. കൃഷ്ണനെ പ്രതിഷ്ഠ ആയിട്ടുള്ള ഈ ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ പന്ത്രണ്ടാം സ്ഥാനം നേടിയ ക്ഷേത്രമാണ്..ഏറ്റവും നീളം കൂടിയ ക്ഷേത്രം എന്ന പേരിൽ ഈ ക്ഷേത്രം ശ്രദ്ധ നേടുകയാണ് ചെയ്തത് ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ശ്രീകൃഷ്ണ ക്ഷേത്രമാണ് വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രം. ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാം.
ഉത്തർപ്രദേശിലെ വൃന്ദാവലിലുള്ള ശ്രീകൃഷ്ണ ക്ഷേത്രമാണ് വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രം. 300 കോടി രൂപ ചെലവിൽ ഈസ്കോണിന്റെ ബാംഗ്ലൂർ യൂണിറ്റാണ് ഈ ഒരു ക്ഷേത്രം നിർമ്മിച്ചത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ തന്നെയാണ് ഈ ക്ഷേത്രം വളരെയധികം ആകർഷണമാകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിൻറെ ആകെ ഉയരം എന്നത് ഏകദേശം 700 അടിയാണ് 213 മീറ്ററോളം വരും അതായത് ഒരു 70 നില കെട്ടിടത്തിന്റെ അത്രയും ഉയരം ഈ ക്ഷേത്രത്തിനുണ്ട് എന്ന് അർത്ഥം. ഇപ്പോഴും ക്ഷേത്രത്തിൻറെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ വൃന്ദാവനത്തിൽ തന്നെയാണ് ഈ ക്ഷേത്രം എത്തുന്നത്. 2014 നവംബർ 16ന് രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഏകദേശം 700 കോടി ചെലവിലാണ് ഈ ക്ഷേത്രം പണിത് വരുന്നത്. പണി തീർന്നു വരുമ്പോഴേക്കും ഹിന്ദു ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും വലിയ ക്ഷേത്രമായി അറിയപ്പെടാൻ പോകുന്നതും ഈ ഒരു ക്ഷേത്രം തന്നെയായിരിക്കും. വൃന്ദാവനം എന്ന പുണ്യഭൂമിയിൽ ശ്രീകൃഷ്ണന് വേണ്ടി തന്നെ പണിയുന്ന ക്ഷേത്രം ആയതുകൊണ്ട് തന്നെ നിരവധി ആളുകൾ ആയിരിക്കും ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വാർത്തകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ശ്രീ രാധ വൃന്ദാവനം ചന്ദ്ര പ്രതിഷ്ഠ പ്രധാന ക്ഷേത്ര ഹാളിൽ സ്ഥാപിക്കുമെന്നാണ് പറയുന്നത്. വിശാലമായ ഈ ഹാളിൽ മാത്രം നിരവധി ആളുകളെയാണ് ഉൾക്കൊള്ളാൻ സാധിക്കുന്നത്. അതുപോലെതന്നെ പൂമാലയ്ക്കും പൂജയ്ക്കും മറ്റൊരുക്കങ്ങൾക്കും ഒക്കെ വേണ്ടി പ്രത്യേകം മുറികൾ ഉണ്ടാകും. മംഗളാരതീ ദർശനാരതി ഭോഗ് ആരതി സന്ധ്യ ആരതി എന്നിവയോടെയാണ് പൂജകൾ ആരംഭിക്കുന്നത്.
എല്ലാദിവസവും ദേവതകൾ അതിമനോഹരമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും ആഭരണങ്ങളും പുതിയ സുഗന്ധമുള്ള പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുക ആയിരിക്കും എല്ലാ ദിവസവും. അവസാനമായി രാത്രി ശയന ആരതിയും നടത്തപ്പെടും ഈ സമയത്ത് ദേവതകളെ ഒരു പാലക്കയിൽ ബലിപീഠത്തിന് ചുറ്റും എഴുന്നേലിച്ച് പതുക്കെ കുലുക്കി ഉറക്കും. ഭഗവാന്റെ പ്രീതിക്കായി ഭക്തർ ദിവസം മുഴുവൻ കീർത്തനങ്ങളും ഭജനങ്ങളും നടത്തും. ഉത്സവ സമയത്ത് വലിയ ആഘോഷകരമായി തന്നെ കൊണ്ടാടാൻ ആണ് തീരുമാനിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിൻറെ പണിപൂർത്തിയാകുന്നതോടെ അത് വലിയൊരു വിസ്മയമായി തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീകൃഷ്ണനെ കുറിച്ച് പറയുമ്പോൾ ശ്രീകൃഷ്ണനെ ഏറ്റവും പ്രിയപ്പെട്ട വൃന്ദാവനത്തെക്കുറിച്ചും പറയണം. അവിടെ ശ്രീകൃഷ്ണന് വേണ്ടി ഇത്രയും വിശാലമായ ഒരു ക്ഷേത്രം പണിയുക എന്നത് വളരെയധികം മികച്ച ഒരു കാര്യം തന്നെയാണ്. ശ്രീകൃഷ്ണന് പൊതുവേ ഗോക്കളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗോസംരക്ഷണത്തിനായി ഈ ക്ഷേത്രത്തിൽ വിശാലമായ ഗോശാലയും സ്ഥാപിച്ചിട്ടുണ്ട്. ഗോലോകത്തിൽ ശ്രീകൃഷ്ണൻ വളർത്തുന്ന സുരഭി പശുക്കളുടെ പേരിലാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത് 200 ഓളം പശുക്കളും പശുക്കിടാങ്ങളും ഇവിടെ സന്തോഷത്തോടെ താമസിക്കുന്നുണ്ട് എന്നാണ് പറയുന്നത്. കറവ പശുക്കൾ കാളകൾ എന്നിവയ്ക്കായി പ്രത്യേക സ്ഥാനങ്ങളും ഉണ്ട് പശുക്കുട്ടികൾക്ക് ആവശ്യമുള്ള പാൽ കൊടുത്തതിനുശേഷം ബാക്കി തൈര് തുടങ്ങിയ ഉത്പന്നങ്ങൾ ആകുന്നു ഈ സാധനങ്ങൾ ക്ഷേത്രം അടുക്കളയിൽ തന്നെ പാചകം ചെയ്യുകയാണ് ചെയ്യുന്നത് ഇതുതന്നെയാണ് ശ്രീ രാധാ വൃന്ദാവൻ ചന്ദ്രയ്ക്ക് സമർപ്പിക്കുന്നത്. അന്നദാനവും ഇവിടെ നടത്തുന്നുണ്ട് ക്ഷേത്രം സന്ദർശിക്കുന്ന നൂറുകണക്കിന് തീർത്ഥാടകരെയും സാധുക്കളെയും വിഭവസമൃദ്ധമായ പ്രസാദത്തോടെയാണ് ഈ ക്ഷേത്രം സ്വാഗതം ചെയ്യുന്നത്.
മധുരയിൽ ശ്രീകൃഷ്ണന്റെ പേരിൽ ഉയർന്നുനിൽക്കുന്ന ഈ വലിയ ക്ഷേത്രത്തെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു സത്യം. ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ ആളുകളും അറിഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ നിരവധി ആളുകൾ ഇവിടേക്ക് തീർത്ത യാത്രകൾ ഒക്കെ നടത്തിയും ചെയ്യുന്നുണ്ട് തീർത്ഥാടകരാൽ സമ്പന്നമാണ് ഇപ്പോൾ ഇവിടം. ഈ ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. എന്താണെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറുകൾ ആയി രേഖപ്പെടുത്താൻ മറക്കരുത്.
Story Highlights ;The largest temple among Hindu temples