India

National Crime Records Bureau Report-സ്ത്രീകള്‍ സുരക്ഷിതരോ? നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

രാജ്യത്ത് ഓരോ 16 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി ) റിപ്പോര്‍ട്ട് വന്നിട്ടും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്തുടനീളമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന കാലകാലങ്ങളായിട്ടുള്ള ആവശ്യത്തിന് ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. 2012ലെ ഡല്‍ഹിയിലെ നിര്‍ഭയക്കേസിനു പിന്നാലെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിയമപരിഷ്‌കരണം നടത്തിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടറെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടെ കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. കൊല്‍ക്കത്ത സംഭവത്തില്‍ രാജ്യത്താകമാനം വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതികള്‍ക്കെതിരെ വേഗത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് പണിമുടക്ക് അടക്കം കടുത്ത പ്രതിഷേധത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. ഓഗസ്റ്റ് ഒന്‍പാതിനാണ് 31 കാരിയായ പിജി ഡോക്ടറെ സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ഇര ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വ്യാപകമായ ജനരോഷത്തിനും പ്രതിഷേധത്തിനും ഇടയിലാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കേസ് സിബിഐയ്ക്ക് മാറ്റി നല്‍കിയത്.

2012ലെ ഡല്‍ഹിയിലെ നിര്‍ഭയക്കേസിനു പിന്നാലെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിയമപരിഷ്‌കരണം നടത്തിയത്. എന്നാല്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2012ല്‍ ഡല്‍ഹി സംഭവത്തിനു ശേഷം എന്‍സിആര്‍ബി നടത്തിയ പഠനത്തില്‍ ഇന്ത്യയിലുടനീളം പ്രതിവര്‍ഷം 25,000 ബലാത്സംഗ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം, പിന്നീടത് 30,000 കവിഞ്ഞു. 2016ല്‍ ഏകദേശം 39,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും അതിനു ശേഷം കണക്കുകള്‍ വീണ്ടു കുത്തനെ ഉയര്‍ന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2018ല്‍ ഓരോ 16 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ്. ഒടുവില്‍ ഡേറ്റ ലഭ്യമായ 2022ല്‍ വര്‍ഷത്തില്‍ 31,000 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 12 വയസിന് താഴെയുള്ള ഇരകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ കുറഞ്ഞത് 10 വര്‍ഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ ഉള്‍പ്പെടെ ശിക്ഷകള്‍ കഠിനമാക്കിയിട്ടും കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളും വര്‍ഷംതോറും വര്‍ധിച്ചു വരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില കേസുകളില്‍ വിധി നേരത്തെ പുറപ്പെടുവിച്ചത് വളരെ ആശ്വാസ്യകരമായ സംഭവമായി മാറി. 2018 ല്‍, ഒരു പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായി വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ 26 കാരനായ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു. 2019-ല്‍ ഹൈദരാബാദില്‍ 27 വയസുള്ള വനിത വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നിരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികള്‍, ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലചെയ്യപ്പെട്ടത്.

Content Highlights; Are women safe; The figures of the National Crime Records Bureau are shocking