Oman Embassy in India ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി

യാത്രയുടെ ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസാ കാലാവധി കഴിഞ്ഞാൽ വലിയ പിഴ ഈടാക്കുമെന്നും എംബസി ഓർമിപ്പിച്ചു

ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണമെന്നും യാത്രകാലാവധി കഴിഞ്ഞാൽ പിഴ ഈടാക്കുമെന്നും എംബസി പൗരന്മാരെ ഓർമിപ്പിച്ചു.

ഇന്ത്യയുടെ വിസ നിയമം വളരെ കർശനമാണ്. അതുകൊണ്ട് തന്നെ ഒമാൻ പൗരന്മാർ യാത്രയുടെ ആവശ്യാനുസരണമുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണം. ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്റ്‌സ് വിസകൾ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഓരോ വിസയുടെ കാലാവധി അത് അനുവദിക്കുമ്പോൾ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല, അതുകൊണ്ട് തന്നെ വിസാ കാലാവധി കഴിയുന്നത് ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞാൽ രാജ്യം വിടാനാവില്ല. വിസാ കാലാവധിക്ക് ശേഷം എക്‌സിറ്റ് വിസ ഉണ്ടെങ്കിൽ മാത്രമേ രാജ്യം വിടാനാവുകയുള്ളു ഇതിനായി 100 റിയാലിലധികം ചെലവ് വരുകയും ചുരുങ്ങിയത് മൂന്ന് പ്രവൃത്തി ദിവസമെടുക്കുമെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.