ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കും. അടുത്ത വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 23) നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കുക.
യുക്രൈന് പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രൈയിൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈയിൻ സന്ദർശനം കൂടിയാണിത്.
റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകുന്നത്. ജൂലായിയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെ അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.