കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് വെട്ടേറ്റത്.
തുടക്കത്തിൽ രണ്ട് സ്ത്രീകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർന്ന് വെട്ടേറ്റ മുരളിയും ഒരു ഇടുക്കി സ്വദേശിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് ശേഷമാണ് ഇടുക്കി സ്വദേശി മുരളിയെ ഓടിച്ചിട്ട് വെട്ടിയത്.
പോലീസ് സ്ഥലത്തെത്തി ടിന്റോയെയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ലഹരിവിൽപ്പനയ്ക്കായും അനാശ്വാസ്യത്തിനുമായി ഒട്ടേറെ പേർ ഒത്തുചേരാറുണ്ടെന്ന് പൊലീസ് പറഞ്ഞു.