Kerala

തൃശൂരിൽ പുലികളി നടത്താൻ സർക്കാർ അനുമതി

തൃ​ശൂ​ര്‍: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയത്.

ഓ​ണാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​യി കോ​ര്‍പ​റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഘ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​ലി​ക​ളി സം​ഘ​ങ്ങ​ള്‍ മേ​യ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. സം​ഘ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യു​ന്ന​തി​ന് യോ​ഗം വി​ളി​ക്കാ​മെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​തി​ന് ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ച​ത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നുവച്ച തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങള്‍ ഉയര്‍ത്തിയത്. ഈ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താനാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് തൃശ്ശൂര്‍ കോര്‍പ്പറേഷന് കൈമാറി.