India

ജമ്മു കാശ്‌മീരിൽ ഭൂചലനം | Earthquake in Jammu and Kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭൂചലനം. ഇന്നു രാവിലെയാണ് കാശ്‌മീരിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തി. ബാരാമുള്ള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂചലനത്തിന്‍റെ പ്രകമ്പനമുണ്ടായി. രാവിലെ 6.45 ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കിലോമീറ്റർ ആഴത്തിൽ വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. പിന്നാലെ 6.52നും സമാനരീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇത് 10 കി. മീറ്റർ ആഴത്തിൽ വരെ പ്രതിഫലിച്ചെന്നാണ് ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.