സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53280 രൂപയാണ്. ശനിയാഴ്ച വമ്പൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് 840 രൂപ ഒറ്റയടിക്ക് വർധിച്ചിരുന്നു. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർദ്ധനവവിന് തന്നെയാണ് സാധ്യത.എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5510 രൂപയാണ്. സ്വർണവില കുറഞ്ഞെങ്കിലും ഇന്ന് വെള്ളിയുടെ വില മുകളിലേക്കാണ്. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 – ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 – ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ
ഓഗസ്റ്റ് 10 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 11 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 13 – ഒരു പവന് സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 52,520 രൂപ
ഓഗസ്റ്റ് 14 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52,440 രൂപ
ഓഗസ്റ്റ് 15 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,440 രൂപ
ഓഗസ്റ്റ് 16 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു.വിപണി വില 52,520 രൂപ
ഓഗസ്റ്റ് 17 – ഒരു പവന് സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 53,360 രൂപ
ഓഗസ്റ്റ് 18 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
ഓഗസ്റ്റ് 19 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
ഓഗസ്റ്റ് 20 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപ