സൂപ്പര്‍ ലീഗ് കേരളയുടെ (SLK) ആദ്യ സീസണ്‍ സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കും. തിരുവനന്തപുരം കൊമ്പന്‍സിനു പുറമെ കണ്ണൂര്‍ വാരിയേഴ്‌സ്, കാലിക്കറ്റ് F.C, മലപ്പുറം F.C, തൃശ്ശൂര്‍ മാജിക്, ഫോര്‍സ കൊച്ചി എന്നീ ടീമുകളുമുണ്ട്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ യൂനിഫെഡ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ലീഗാണ് ‘സൂപ്പര്‍ ലീഗ് കേരള’. ദക്ഷിണ കേരളത്തിലെ ഏക ഫ്രാഞ്ചൈസിയാണ് കൊമ്പന്‍സ് എഫ്.സിയെന്ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിയുടെ പ്രൊമോട്ടോഴ്സ് പറഞ്ഞു.
കൊമ്പന്‍സ് F.Cയുടെ ഇന്‍വെസ്റ്റേഴ്സ് ഇവരാണ്. N.S. അഭയകുമാര്‍, അഹമ്മദ് കോയ മുഖ്താര്‍, R. അനില്‍ കുമാര്‍, അനുഗോപാല്‍ വേണുഗോപാല്‍, K.G. ബാബുരാജന്‍, K.C. ചന്ദ്രഹാസന്‍, എബിന്‍ റോസ്, S. ഗണേഷ് കുമാര്‍, ജോര്‍ജ് M. തോമസ്, ക്രിസ് ഗോപാലകൃഷ്ണന്‍, പ്രിന്‍സസ് ഗൗരി പാര്‍വ്വതി ബായി, T.J. മാത്യു, K. മുരളീധരന്‍, E.M. നജീബ്, K. നന്ദകുമാര്‍, S. നൗഷാദ്, Dr. B. രവി പിള്ളൈ, Dr. M.I സഹദുള്ള, Dr. ശശി തരൂര്‍, S.D. ഷിബുലാല്‍, G. വിജയരാഘവന്‍ എന്നിവരാണ്.
തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയുടെ മറ്റു പ്രൊമോട്ടര്‍മാരും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും ഇവരാണ്. കിംസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള, കേരള ട്രാവല്‍സിന്റെ എം.ഡിയും കോവളം എഫ്‌സിയുടെ കോ ഫൗണ്ടറുമായ കെ.സി ചന്ദ്രഹാസന്‍, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ. ജി. വിജയരാഘവന്‍, ടോറസ് ഇന്ത്യയുടെ സി.ഒ.ഒയും കൊമ്പന്‍സ് എഫ്.സിയുടെ ടെക്‌നിക്കല്‍ അഡൈ്വസറുമായ അനില്‍ കുമാര്‍, ആര്‍ക്കിട്ടെക്ടും എ.എ.എ ക്രിയേറ്റീവ്‌സിന്റെ എം.ഡിയും കൊമ്പന്‍സ് എഫ്.സിയുടെ സി.ഇ.ഒയുമായ എന്‍.എസ് അഭയകുമാര്‍ എന്നിവരാണ്.
കൊമ്പന്‍സ് ഫുട്‌ബോള്‍ ക്ലബിനെ കുറിച്ചുള്ള പ്രതീക്ഷകളും ഇന്‍വസ്റ്റേഴ്സ് പങ്കുവെച്ചു. തിരുവനന്തപുരത്ത് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് സ്ഥാപിതമായതില്‍ അത്ഭുതപ്പെടാനില്ല. സ്വന്തമായി ഹോസ്റ്റലും സ്റ്റേഡിയവുമുള്ള ഏക സ്വകാര്യ ക്ലബാണ് കോവളം എഫ്.സിയെന്നും കോവളം ഫുട്‌ബോള്‍ ക്ലബിലെ ടി.ജെ മാത്യു പറയുന്നു. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത പടിയാണ് SLK. തിരുവനന്തപുരത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യവും വികസനവും കണക്കിലെടുത്താണ് ഈ നഗരത്തെ ഒരു ഫുട്‌ബോള്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബായി മാറ്റുന്നതിനുള്ള തീരുമാനമെടുത്തത്. മറ്റുപല കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഇന്നത്തെ യുവതലമുറയുടെ ഊര്‍ജ്ജം സ്പോര്‍ട്‌സിലും ഗെയിംസിലും ഉപയോഗപ്പെടുത്തണം.
അവരുടെ ആരോഗ്യവും സമഗ്രമായ വളര്‍ച്ചയും ഉറപ്പാക്കാനുള്ള സാധ്യതകളാണ് തങ്ങള്‍ക്ക് പ്രചോദനമായത്. സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് വികസനത്തിലൂടെ കേരളത്തില്‍ സാമൂഹിക സംരംഭകത്വത്തിന് ആക്കം കൂട്ടുകയാണ് ലക്ഷ്യമെന്നും മറ്റൊരു ഇന്‍വെസ്റ്റര്‍ കൂടിയായ ഡോ. സഹദുള്ള പറയുന്നു. സൂപ്പര്‍ ലീഗ് കേരള പോലൊരു ടൂര്‍ണ്ണമെന്റ് സംസ്ഥാനത്ത് ആരംഭിച്ചത് ഒരു സ്വാഭാവിക കാര്യമാണ്. മൂന്ന് വര്‍ഷത്തേക്ക് തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കാന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വിട്ടുതന്ന കേരള പൊലീസിന് ഇന്‍വെസ്റ്റര്‍ ചന്ദ്രഹാസന്‍ നന്ദി അറിയിച്ചു. അന്താരാഷ്ട്ര പ്രക്ഷേപണ നിലവാരത്തിലേക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ 2.5 കോടി രൂപ ഇതിനോടകം ക്ലബ്ബ് ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം കൊമ്പന്‍സിലെ ഒരു ഇന്‍വെസ്റ്റര്‍ ആകാനായതില്‍ സന്തോഷമുണ്ടെന്ന് ജി. വിജയരാഘവന്‍ പറയുന്നു. ഇതിനെ ഒരു സാമൂഹിക സംരംഭകത്വ സംരംഭമായാണ് കാണുന്നതെന്നും സമൂഹത്തിന്റെ ഉന്നമനത്തിനായി കൊമ്പന്‍സ് നിലനില്‍ക്കുമെന്നും പ്രൊഫഷണല്‍ സമീപനം കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് വരും വര്‍ഷങ്ങളില്‍ അറിയാമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ‘തലസ്ഥാന നഗരിക്ക് ഒരു മികവുറ്റ സ്‌പോര്‍ട്‌സ് ഇക്കോ സിസ്റ്റം ഉണ്ടാവുക അത്യാവശ്യമാണ്. അതിനുള്ള തുടക്കമാണ് ഈ ഫുട്‌ബോള്‍ ഫ്രാഞ്ചൈസി.
‘ഹോം ആന്‍ഡ് എവേ ഗെയ്മുകളിലൂടെ നഗരത്തിന്റെ അഭിമാനം ഉയരുമെന്ന് മാത്രമല്ല ഇത് പോലുള്ള നിരവധി സ്‌പോര്‍ട്‌സ് ബിസിനസ് സംരംഭങ്ങള്‍ക്ക് അടിസ്ഥാനമിടാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മുന്‍ സംസ്ഥാന ബാസ്‌കറ്റ് ബോള്‍ പ്ലേയറും 35-ാം നാഷണല്‍ ഗെയിംസിന്റെ കോ-ഓര്‍ഡിനേറ്ററും 2016 ഗുവാഹാട്ടി സൗത്ത് ഏഷ്യന്‍ ഗെയിംസിന്റെ സ്‌പെഷ്യല്‍ അഡൈ്വസറും ആയിരുന്നു R. അനില്‍ കുമാര്‍ പറയുന്നു.
വ്യത്യസ്ത സംരംഭകത്വ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ ഒരു കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം കൊമ്പന്‍സ്. ഇതിലെ മുതിര്‍ന്ന അംഗങ്ങളുടെ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് ആണ് മറ്റ് ലീഗിലെ 6 ഫ്രാഞ്ചൈസികളില്‍ നിന്നും തിരുവനന്തപുരം കൊമ്പന്‍സ് വ്യത്യതമാക്കുന്നതെന്ന് ”അഭയകുമാര്‍ പറയുന്നു. നാഷണല്‍ അവാര്‍ഡ് നേടിയ ആര്‍ക്കിടെക്റ്റും മാരത്തോണ്‍ റണ്ണറുമായ അഭയകുമാര്‍ നോട് ഫോ പ്രോഫിറ്റ് സംഘടനയായ Trivandrum Runners Club (TRaCs) ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നാല് ഫുള്‍ മാരത്തോണുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. AIIMS ട്രെയിനിംഗ് നേടിയ റേസ് കോഴ്‌സ് മേശരര്‍ കൂടിയാണ് ഇദ്ദേഹം.
വര്‍ഷങ്ങളായി തിരുവനന്തപുരത്തെ ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ് കൊമ്പന്‍സിന്റെ പ്രമോട്ടേഴ്‌സ്. ഇവരുടെ സഹകരണം മൂലമാണ് കോവളം FCയ്ക്ക് തിരുവനന്തപുരത്തെ തീരദേശ മേഖലയിലെ ഫുട്‌ബോള്‍ ടാലന്റ്‌സ് കണ്ടെത്താനും സംസ്ഥാന ഫുട്‌ബോള്‍ മേഖലയില്‍ വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്.
പ്രിന്‍സസ് ഗൗരി പാര്‍വ്വതി ബായി, ശശി തരൂര്‍ എംപി എന്നിവര്‍ ഈ ക്ലബ്ബിന്റെ പേട്രന്‍സ് ആണ്. ഇവരുടെ പിന്തുണ ഇപ്പോള്‍ തിരുവനന്തപുരം കൊമ്പന്‍സിനും ലഭിക്കുന്നു. ഇവരോടൊപ്പം ജേക്കബ് പുന്നൂസ് ഐ.പി.എസ് കൂടി ചേരുന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വാര്‍ത്താ സമ്മേളനവും കൊമ്പന്‍ എഫ്.സി പ്രെമോട്ടേഴ്‌സ് നടത്തിയിരുന്നു.
CONTENT HIGHLIGHTS; Super League Kerala first season on 7th of next month: six teams to change