ക്ഷേത്രങ്ങളുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നിരവധി പുരാതനമായ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. അതിൽ ചരിത്രമുറങ്ങിക്കിടക്കുന്നതും നിഗൂഢതകൾ ഉണർത്തുന്നതും ആയ ക്ഷേത്രങ്ങളും ഉൾപ്പെടും. ഉത്തരാഖണ്ഡിലെ ശ്രീ നഗറിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയുള്ള മാ ധാരി ദേവിയുടെ പുരാതനക്ഷേത്രത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഈ പുരാതന ക്ഷേത്രം ഒരു അത്ഭുത ക്ഷേത്രം ആണെന്നാണ് വിശ്വസിക്കുന്നത്. കാരണം ഓരോ ദിവസവും ഒന്നിലധികം അത്ഭുതങ്ങളാണ് ഈ ക്ഷേത്രത്തിൽ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഭക്തർ ഒക്കെ ഇത് കണ്ട് അത്ഭുതപ്പെടുകയാണ് ചെയ്യുന്നത്. ഈ പുരാതന ക്ഷേത്രം സിദ്ധപീഠം “ധാരി ദേവി ക്ഷേത്രം” എന്നും അറിയപ്പെടുന്നുണ്ട്. ശ്രീനഗറിനും രുദ്രപ്രയാഗിനും ഇടയിലുള്ള ബദരീനാദ്ധ് റോഡിൽ അളകനന്ദ നദിയുടെ തീരത്താണ് ദാരിദേവിയുടെ ഈ വിശുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ചാർദ്ധാമിനെ സംരക്ഷിക്കുന്നത് പോലും മാതാ ധാരി ആണെന്നാണ് അവിടെയുള്ളവർ വിശ്വസിക്കുന്നത്. ഒരുപാട് ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തിന്റെ പിന്നിൽ ഉണ്ടെന്ന് ഇവിടെയുള്ളവർ പറയുന്നുണ്ട്. പർവതങ്ങളുടെയും തീർത്ഥാടകരുടെയും സംരക്ഷകയായും ഭാര്യ ദേവി മാതാ ഇവിടെ കണക്കാക്കപ്പെടുന്നുണ്ട്.
പുരാണങ്ങളിൽ പറയുന്നത് അനുസരിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് നടന്ന ഹോളകോസ്റ്റ് ധാരി ദേവിയുടെ കോപത്തിന്റെ ഫലമാണ്. അതുപോലെ തന്നെ ഇവിടെ ഒരു വലിയ വെള്ളപ്പൊക്കം ഉണ്ടായതായിട്ട് പറയുന്നുണ്ട്. അളകനന്ദ നദിയിലായിരുന്നു ഈ ശക്തമായിട്ടുള്ള വെള്ളപ്പൊക്കം ഉണ്ടായത്. ഈ വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ കാളിമത്ത് ക്ഷേത്രം ഒലിച്ചു പോയി എന്നാണ് പറയുന്നത്. ഈ ക്ഷേത്രത്തിലെ തന്നെ ദേവിയുടെ വിഗ്രഹത്തിന്റെ മുകൾ പകുതി ഭാഗവും ഈ അളകനന്ദ നദിയിലൂടെ ഒലിച്ചു പോകുന്ന ഒരു സ്ഥിതി വിശേഷമാണ് അന്ന് ഗ്രാമത്തിലുള്ള കണ്ടത്. പിന്നെ ആ വിഗ്രഹം ഗ്രാമത്തിന് സമീപമുള്ള ഒരു പാറയിൽ ഇടിച്ചതായി പറയുന്നു. ഈ വിഗ്രഹം അവിടെ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഒരുപാട് ആളുകളാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. ഭക്തരുടെ വലിയൊരു നിര തന്നെ നമുക്കിവിടെ കാണാൻ സാധിക്കും. ഈ വിഗ്രഹത്തിനും ഒരു പ്രത്യേകതയുണ്ട്. കാരണം ഈ വിഗ്രഹത്തിന്റെ താഴത്തെ പകുതി സ്ഥിതി ചെയ്യുന്നത് കാളിയെ ആരാധിക്കുന്ന കാളിമത്ത് ക്ഷേത്രത്തിലാണ്. അതിന്റെ പിന്നിലെ ഐതിഹ്യം എന്ന് പറയുന്നത് നദിയിലേക്ക് ഈ വിഗ്രഹത്തിന്റെ പകുതി ഒലിച്ചുപോയി എന്നതാണ്. ഇനി ഇവിടെ നടക്കുന്ന അത്ഭുതമെന്നു പറയുന്നത് ഈ ക്ഷേത്രത്തിലെ വിഗ്രഹം മൂന്നുപ്രാവശ്യം രൂപം മാറുന്നു എന്നാണ് പറയുന്നത്.
ഈ വിഗ്രഹം രാവിലെ ഒരു പെൺകുട്ടിയായും ഉച്ചയ്ക്ക് ഒരു സ്ത്രീയായും വൈകുന്നേരം ഒരു വൃദ്ധയായും കാണപ്പെടുന്നു എന്നാണ് ഇവിടെയുള്ളവർ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ അത്ഭുതം കാണാനായിട്ട് ദൂരദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ ആണ് ഇവിടെ ഒഴുകിയെത്തുന്നത് എന്നും പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന വിഗ്രഹങ്ങളൊക്കെ പുരാതനകാലം മുതൽ തന്നെ അവിടെ ഉള്ള വിഗ്രഹങ്ങളാണ്. എല്ലാവർഷവും ഭക്തരുടെ ഒരു വലിയ നിര തന്നെയാണ് ഈ അത്ഭുതങ്ങൾ കാണാനായിട്ട് അവിടേക്ക് എത്തുന്നത്. അതുപോലെ തന്നെ നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്നുണ്ട്. ദുർഗാ പൂജയിലും നവരാത്രിയിലും ഒക്കെ പ്രത്യേക പൂജകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. എല്ലാവർഷവും ചൈത്ര ശാരദീയ നവരാത്രി കാലത്താണ് കൂടുതൽ ഭക്തർ അവിടെ എത്തുന്നത്. ഇവിടേക്ക് നവദമ്പതിമാരും എത്താറുണ്ട്. അവര് കൂടുതലും അവിടെ എത്തുന്നത് അവരുടെ ആഗ്രഹങ്ങൾക്ക് ഒരു അനുഗ്രഹം ലഭിക്കണമെന്ന് ലക്ഷ്യത്തോടു കൂടിയാണ് ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് തന്നെ ഈ വിഗ്രഹത്തിന്റെ രൂപമാറ്റം ആണ്. കാരണം ഓരോ സമയത്തും ഓരോ രീതിയിലേക്ക് ഈ വിഗ്രഹങ്ങൾക്ക് രൂപമാറ്റം സംഭവിക്കുന്നു. രാവിലെ ഒരു പെൺകുട്ടിയാണെങ്കിൽ ഉച്ചയാവുമ്പോഴേക്കും അതൊരു സ്ത്രീയായിട്ട് മാറുന്നു. വൈകുന്നേരം വൃദ്ധയായിട്ട് മാറുന്നു. അതൊരു വലിയ പ്രത്യേകത തന്നെയാണ്. നമുക്ക് ആണെങ്കിലും ഇത് കേൾക്കുമ്പോൾ പെട്ടെന്ന് അവിടെ ഒന്ന് പോയി അതൊന്ന് കാണാൻ തോന്നാറില്ലേ.? എന്ന് പറഞ്ഞപോലെ തന്നെ ഇത് ഇങ്ങനെ കേട്ടും കുറെ ആളുകൾ എത്താറുണ്ട്. എന്തെങ്കിലും നിഗൂഢതകൾ ഈ ക്ഷേത്രത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകാം എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷേ എന്താണ് എന്ന് ഇതുവരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വ്യക്തമായിട്ടുള്ള ഒരു പഠനങ്ങളും ഇതിന്റെ പേരിൽ നടന്നിട്ടുമില്ല. അവിടുത്തെ ആളുകൾ വിശ്വസിക്കുന്നത് ഇത് ദേവിയുടെ ശക്തിയായിട്ട് തന്നെയാണ്. ഇതിന് പിന്നിൽ എന്തെങ്കിലും സയൻസ് ഉണ്ടോ എന്ന് നമുക്ക് അറിയില്ല. അതിനെപ്പറ്റിയുള്ള കൂടുതൽ അന്വേഷണങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
Story Highlights ;A mysterious temple with a shape-shifting goddess