നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ, നിങ്ങൾ ഇഷ്ടപ്പെടുന്ന മുടി നിങ്ങൾ കാണുന്നുണ്ടോ ? അതോ വരണ്ടതോ പൊട്ടിയതോ ആയ മടിയാണോ നിങ്ങൾക്കുള്ളത് ? ഇത് തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസത്തെ കവരുന്നുണ്ടാകും. പല കാരണങ്ങൾ ഇത് സംഭവിക്കാം. ചിലരുടെ മുടിയുടെ സ്വഭാവത്തിന് അനുസരിച്ച് വരണ്ട മുടി വന്നേക്കാം. മറ്റു ചിലർക്ക് ജനിതകപരമായ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുപാടും ഈർപ്പവും ഇതിന് കാരണമാകുന്നുണ്ട്. ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ സംഭവിക്കാൻ ഇടയുള്ള മറ്റു പല മാറ്റങ്ങളുടെയും സൂചന ആയിരിക്കാം വരണ്ട മുടി. നാം കഴിക്കുന്ന ഭക്ഷണവും ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയും വരണ്ട മുടി ഉണ്ടാവാം. നിങ്ങളുടെ മുടിക്ക് ആവശ്യത്തിന് ഈർപ്പം ലഭിക്കാതിരിക്കുമ്പോഴോ നിങ്ങൾ നൽകുന്ന ഈർപ്പം നിലനിർത്താൻ കഴിയാതെ വരുമ്പോഴോ വരണ്ട മുടി ഉണ്ടാകുന്നു.
നിങ്ങളുടെ ശരീരത്തിൻ്റെ മറ്റേതൊരു ഭാഗത്തേയും പോലെ നിങ്ങളുടെ തലയോട്ടിയിൽ പതിവായി മോയ്സ്ചറൈസ് ചെയ്യുന്നത് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാനും നിങ്ങളുടെ ദൈനംദിന വിറ്റാമിനുകൾ കഴിക്കാനും മറക്കരുത്. നിങ്ങൾ ജലാംശം നിലനിർത്തുകയും നിങ്ങളുടെ ശരീരത്തെ പരിപാലിക്കുകയും ചെയ്താൽ, നിങ്ങളുടെ മുടിയും ആരോഗ്യകരമാകും.
വാസ്തവത്തിൽ, ഹീറ്റ് ട്രീറ്റ്‌മെൻ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് വരണ്ട മുടി പ്രശ്‌നങ്ങൾ തടയാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ്. നിങ്ങൾക്ക് ഹെയർ ഡ്രയറും സ്‌ട്രെയിറ്റനറും ഒഴിവാക്കണമെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന അതേ ഫലങ്ങൾ ലഭിക്കുന്നതിന് മറ്റ് ഓപ്ഷനുകൾ ലഭ്യമാണ്.
ചില ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചും തലമുടി ‘ഡ്രൈ’ ആകുന്നത് പരിഹരിക്കാം. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം:
ഒന്ന്
ഒരു റോബസ്റ്റ പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം തൈര് ചേര്‍ത്ത് ഇവയെ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുടിയിൽ നന്നായി പുരട്ടിയതിന് ശേഷം മുടി കെട്ടി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. 20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇങ്ങനെ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. മുടി മൃദുലവും ഈര്‍പ്പമുള്ളതുമാകാന്‍ ഇത് സഹായിക്കും. ആഴ്ചയിൽ ഒരു തവണ എങ്കിലും ഈ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
രണ്ട്
പഴുത്ത അവക്കാഡോയുടെ പള്‍പ്പും ഒരു ടേബിൾ സ്പൂൺ തേനും എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി ഓയില്‍ ചേര്‍ക്കാം. ഇനി ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ഇങ്ങനെ ചെയ്യാം.
മൂന്ന്
കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ വരള്‍ച്ച മാറാന്‍ സഹായിക്കും.
നാല്
കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ ഗുണം ചെയ്യും.
content highlight: hacks-to-get-rid-of-frizzy-hair