തമിഴ്നാട് തഞ്ചാവൂരിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. എഡി 1013 ഇൽ നിർമാണം പൂർത്തിയായ ഒരു ക്ഷേത്രമാണിത്. ശിവൻ പ്രധാന പ്രതിഷ്ഠയായി ഉള്ള ഈ ക്ഷേത്രം കരിങ്കല്ലിൽ തീർത്ത ഒരു ക്ഷേത്രമായാണ് അറിയപ്പെടുന്നത്. പൂർണ്ണമായും കരിങ്കല്ലിലാണ് ഈ ക്ഷേത്രം തീർത്തിരിക്കുന്നത് എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു വലിയ പ്രത്യേകതയാണ്. പരമശിവനെ ലിംഗരൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതും കാണാൻ സാധിക്കും. അക്കാലത്തെ ഉയരമുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ക്ഷേത്രമായി ഇത് അറിയപ്പെട്ടിരുന്നു.
എഡി 1010 ഇൽ അരുൾമൊഴി വർമ്മൻ എന്ന് വിളിക്കപ്പെട്ടിരുന്ന രാജരാജ ചോളൻ ഒന്നാമന്റെ കാലത്ത് പണിതതാണ് ഈ ക്ഷേത്രം. പതിനാറാം നൂറ്റാണ്ടിലാണ് ക്ഷേത്രത്തിന്റെ പുറം മതിലുകൾ പണിതത്. 66 മീറ്റർ ഉയരമുള്ള ഗോപുരത്തിന് മുകളിൽ ഗോളകൃതിയിലുള്ള വലിപ്പമേറിയ ഒരു കലശം കാണാൻ സാധിക്കും. അതോടൊപ്പം തന്നെ 16 അടി നീളവും 13 അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ഒരു ശിൽപവും ഇവിടുത്തെ പ്രത്യേകത തന്നെയാണ്. 400 തൂണുകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അഞ്ച് നിലകളുള്ള ഈ ക്ഷേത്രത്തിന് പ്രവേശന ഗോപുരവും അതിമനോഹരമായ രീതിയിലാണ് ആലേഖനം ചെയ്തിരിക്കുന്നത്. മനോഹരമായ ചോള വാസ്തുവിദ്യയുടെ എല്ലാ സൗന്ദര്യവും ഈ ക്ഷേത്രത്തിൽ കാണാൻ സാധിക്കും. ലോക പൈതൃക സ്ഥാനമായി യൂനസ്‌കോ ഈ ക്ഷേത്രത്തെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ വാസ്തവിദ്യ തന്നെയാണ് ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത്. 1.3 ലക്ഷം ടണ്ണോളം കരിങ്കല്ല് ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയുന്നത്.
ക്ഷേത്രത്തിൽ തൊടുമ്പോൾ തന്നെ കരിങ്കല്ലിന്റെ ശബ്ദം നമുക്ക് അറിയാൻ സാധിക്കും. ഈ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിന് വേണ്ടി മാത്രമന്ന് അമ്പതോളം ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടെയുള്ള നൃത്തം മണ്ഡപങ്ങളിൽ നൃത്തം ആടുന്നതിനായി 400 നർത്തകരെയും, വാദ്യോപകരണങ്ങൾ ഒക്കെ ഉപയോഗിക്കുവാനായി മാത്രം നൂറു വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഒറ്റക്കല്ലിൽ നിർമ്മിച്ച നന്ദിക്ക് 12 അടി ഉയരവും 20 അടി നീളവും ആണ് ഉള്ളത്. ഇതിന്റെ ഏകദേശം ഭാരം എന്നത് 25 തൂക്കം ആണ്. അതോടൊപ്പം തന്നെ ഈ നന്ദി സ്ഥിതി ചെയ്യുന്ന നന്ദി മണ്ഡപം പല വർണ്ണങ്ങളിൽ ഉള്ള ചിത്രപ്പണികളാൽ മനോഹരമാക്കിയിരിക്കുന്നു. ചോളരാജാക്കന്മാരുടെയും മറാട്ട രാജാക്കന്മാരുടെയും ഒരുമിച്ചിട്ടുള്ള കരിങ്കൽ കൊത്തുപണികളുടെ മനോഹാരിതയാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 108 അഭിനയ മുദ്രകളും ഈ ക്ഷേത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രഗോപുരത്തിന് മുകളിലെ കല്ലിന് മാത്രം വരുന്ന ഭാരം ഏകദേശം 90 ടൺ ഭാരമാണ്. 240.9 മീറ്റർ നീളവും 122 മീറ്റർ വീതിയുമുള്ള ഈ കെട്ടിടത്തിന് ചുറ്റുമായി 2 നിലയിലുള്ള മാളിക കൂടി നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ താഴികക്കൂട്ടത്തിന് എട്ടു വശങ്ങൾ ആണ് ഉള്ളത്. 7.8 മീറ്റർ വീതിയുള്ള ഒറ്റക്കല്ലിൽ ആണ് ഇതിന്റെ നിർമ്മാണം വരുന്നത്. ക്ഷേത്രത്തിനുള്ളിലെ ചുവരുകളിൽ കാണപ്പെടുന്ന ചുവർ ചിത്രങ്ങൾ ചോളചിത്ര രചനാരീതിയുടെ മികച്ച ഉദാഹരണങ്ങളായി കാണാൻ സാധിക്കും. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗ രൂപത്തിന് 8.7 മീറ്റർ ഉയരമാണ് ഉള്ളത്. ഒറ്റക്കല്ലിൽ നിർമ്മിച്ചതാണ് ഈ ശിവലിംഗരൂപം.
ക്ഷേത്രത്തെ പൊതുവേ വിളിക്കുന്നത് ബ്രഹദീശ്വര ക്ഷേത്രം എന്നാണെങ്കിലും ഈ ക്ഷേത്രത്തിന്റെ പേരിന് പിന്നിലും ഒരു മാറ്റമുണ്ട്, രാജരാജചോളൻ പണികഴിപ്പിച്ചതിനാൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവന് രാജരാജേശ്വരൻ എന്നും ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രം എന്നും പേരും ഉണ്ട്. ചോള ഭരണകാലത്ത് രാജരാജേശ്വര ക്ഷേത്രം എന്നായിരുന്നു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. 17- 19 നൂറ്റാണ്ടിലെ മറാഠ സാമ്രാജ്യകാലത്താണ് ഈ ക്ഷേത്രം ബ്രഹേശ്വരം എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. രാജരാജേശ്വരന്റെ ഇരുപത്തിയഞ്ചാം ഭരണവർഷത്തിലെ 275 ദിവസമാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത് എന്നാണ് ഐതിഹ്യങ്ങളിൽ പറയുന്നത്. നമ്മുടെ പൈതൃകമുറങ്ങുന്ന ഒരു മനോഹരമായ സ്ഥലം തന്നെയാണ് ഈ ക്ഷേത്രം.
Story Highlights ;This temple is a beautiful place where our heritage lives.