ഉറുമ്പുകളുടെ ശല്യം മൂലം ഒരു നാട്ടിലുള്ള ജനതകൾ മുഴുവൻ അവിടെ നിന്നും പലായനം ചെയ്ത് മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നു. ഒരു ഗ്രാമം മുഴുവൻ ഉറുമ്പുകൾ കാരണം പൊറുതിമുട്ടിയ അവസ്ഥ., ലക്ഷങ്ങൾ മുടക്കിയ നല്ല ഒരു വീട് പോലും ഉപേക്ഷിച്ച് ഉറുമ്പുകളെ പേടിച്ച് മറ്റൊരു നാട്ടിലേക്ക് ആളുകൾ പോകുന്ന ഒരു കാഴ്ചയാണ് തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ കാണാൻ സാധിക്കുന്നത്. ഏഴു വർഷത്തിലേറെയായി ഡിണ്ടികൽ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തെക്കുറിച്ച് കൂടുതൽ അറിയാം…
ഡിണ്ടികലിലെ വേലായുധപെട്ടി എന്ന് അറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഇത്തരത്തിൽ ഉറുമ്പുകളുടെ ശല്യം ഉള്ളത്. ഈ സ്ഥലത്ത് വെറുതെ നിൽക്കാൻ സാധിക്കില്ല എപ്പോഴും നടന്നു കൊണ്ടിരിക്കണം. ഒരു മണിക്കൂർ ഒക്കെ മനുഷ്യനാണെങ്കിലും മൃഗം ആണെങ്കിലും ഇവിടെ നിൽക്കുകയാണെങ്കിൽ ആ വ്യക്തിയെ ഉറുമ്പുകൾ പൊതിയും എന്നതാണ് ഈ നാടിന്റെ ഒരു പ്രത്യേകത. അത്രത്തോളം ഉറുമ്പുകൾ ആണ് ഇവിടെ ഉള്ളത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ആണ് ഉറുമ്പുകളുടെ കൂടുതൽ സാന്നിധ്യം കാണാൻ സാധിക്കുന്നത്. ഉച്ചസമയത്ത് ചൂടു കൂടുതലായതുകൊണ്ട് തന്നെ ആ സമയത്ത് ഉറുമ്പുകൾ അധികം വരില്ല, ചൂടുള്ള സമയങ്ങളിൽ ഉറുമ്പുകൾ പാറകൾക്കും മരങ്ങൾക്കും വേരുകൾക്കും മരങ്ങൾക്കും കുറ്റിക്കാടുകൾക്കും ഒക്കെ അടിയിൽ ആയിരിക്കും. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ അവർ വീടുകളും തുറസായ സ്ഥലങ്ങളിലും ഒക്കെ ഇറങ്ങി ആക്രമിക്കാൻ തുടങ്ങും. ഊറുമ്പുകളുടെ ആക്രമണം മൂലം പ്രദേശത്തെ ജന്തുജാലങ്ങൾ എല്ലാം ഒരേപോലെ ഭയക്കുകയാണ്. ഈ ഗ്രാമത്തിലുള്ള ആളുകളൊക്കെ വല്ലാത്തൊരു ഭയത്തിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് തന്നെ.
ഇവരുടെ ഉപജീവനത്തെ മാത്രമല്ല അവരുടെ ജീവിതശൈലിയ്ക്കും ഇതൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ഒരു ആട്ടിൻകുട്ടി ജനിക്കുകയാണെങ്കിൽ വളരെ കരുതലോടെ മാത്രമാണ് അവർക്ക് അതിനെ നോക്കാൻ സാധിക്കുന്നത്. ഒരു മണിക്കൂറിൽ കൂടുതൽ ആട്ടിൻകുട്ടിയെ പുറത്തെവിടെയെങ്കിലും നിർത്തുകയാണെങ്കിൽ അതിനെ ഉറുമ്പ് പൊതിയുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. ഈ നാട്ടിലെ പല ആടുകൾക്കും കണ്ണുകളും ചെവികളും ഒന്നുമില്ലാത്ത ഒരു കാഴ്ചയും നമുക്ക് കാണാൻ സാധിക്കും. അതിനുള്ള കാരണം ആടുകളെ ഉറുമ്പ് പൊതിഞ്ഞ് ഉപദ്രവിക്കുന്നതാണ്. അതോടൊപ്പം തന്നെ ലക്ഷങ്ങൾ വില വരുന്ന ഒരു വലിയ വീട് ഉപേക്ഷിച്ച നിലയിൽ ഈ ഗ്രാമത്തിൽ കാണാൻ സാധിക്കും. ഉറുമ്പുകളുടെ ശല്യം മൂലം ആ വീടിന്റെ ഉടമസ്ഥർ വീട് ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്ത് പോയതാണ് എന്നാണ് പറയുന്നത്. ഒരുകാലത്ത് നല്ലതോതിൽ കൃഷിയും മറ്റും ചെയ്തിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഉറുമ്പുകളുടെ ആക്രമണം കാരണം ഇവിടെ കൃഷിയോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ഈ ഗ്രാമത്തിൽ ഉള്ളത്. അവിടെയുള്ള പുളിമരങ്ങൾ മുഴുവൻ ഈ ഉറുമ്പുകൾ കയ്യടക്കിയിരിക്കുകയാണ്. ഉച്ചസമയത്ത് അല്ലാതെ ഈ ഉറുമ്പുകൾ കുറച്ചുപോലും അവിടെ നിന്നും മാറി നിൽക്കുന്നില്ല. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ ഇവയുടെ ആക്രമണം വർദ്ധിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മൃഗങ്ങളുടെയോ മനുഷ്യന്റെയും ശരീരത്തിൽ എത്തുന്ന ഈ ഉറുമ്പുകൾ ശരീരത്തിൽ ഒരു ഫോർമിക് ആസിഡ് കൂടി നൽകിയിട്ടാണ് പോകുന്നത്. മൃഗങ്ങളുടെ ശരീരത്തിൽ ഈ ഫോർമിക് ആസിഡ് മൂലം പല വ്രണങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
അങ്ങനെ മൃഗങ്ങൾക്ക് അണുബാധയുണ്ടാവുകയും മൃഗങ്ങളിലൂടെ ഇത് മനുഷ്യരിലേക്ക് എത്തുകയും അവർക്കും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുകയും ആണ് ചെയ്യുന്നത്. മൊത്തത്തിൽ വളരെ ശോചനീയമായ ഒരു അവസ്ഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഏറ്റവും കൂടുതൽ ഉറുമ്പുകൾ ആക്രമിക്കുന്നത് അവിടെയുള്ള ആട്ടിൻകുട്ടികളെയാണ്. ആട്ടിൻകുട്ടികൾക്കും കന്നുകാലികൾക്കും ഫോർമിക് ആസിഡ് പൊള്ളലേറ്റാൽ അത് അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. പ്രായപൂർത്തിയായ ആടുകളിൽ പലതും കണ്ണുകൾ ഇല്ലാത്തവയാണ്. ഇവരുടെ ഈ അവസ്ഥ പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു വാർത്ത കൂടിയാണ്. എങ്കിൽ പോലും ഈ ഉറുമ്പുകളെ തുരത്താൻ യാതൊരു മാർഗ്ഗവും ഇവരുടെ സർക്കാറും കൈകൊണ്ടിട്ടില്ല.
Story Highlights ;A whole village is in a state of conflict due to ants