Travel

യഥാർത്ഥ അത്ഭുത ദ്വീപ് കണ്ടിട്ടുണ്ടോ.? ചൈനയിലെ യാങ്സിയാണ് അത് |Yangtze in China

കുള്ളന്മാർ താമസിക്കുന്ന ഒരു സ്ഥലം. അവിടേക്ക് നീളമുള്ള ആളുകൾ കടന്നു വരുമ്പോൾ അവർക്ക് അതൊരു കൗതുകം ആണ്.

കുള്ളന്മാർ താമസിക്കുന്ന ഒരു സ്ഥലം. അവിടേക്ക് നീളമുള്ള ആളുകൾ കടന്നു വരുമ്പോൾ അവർക്ക് അതൊരു കൗതുകം ആണ്. . ഈ ഗ്രാമം അറിയപ്പെടുന്നത് തന്നെ കുള്ളന്മാരുടെ ഗ്രാമം എന്നാണ്. ഇവിടെ പകുതിയിലധികമാളുകളും കുള്ളന്മാരാണ് . ചൈനയിലെ യങ്‌സി ഗ്രാമത്തെക്കുറിച്ചാണ്‌ പറയുന്നത്. ചൈനയിലെ ഈ ഗ്രാമം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ പോലും അവതരിപ്പിക്കുകയാണ്. യാങ്സി ഗ്രാമത്തിൽ വിദേശികൾക്ക് സന്ദർശിക്കാനുള്ള അനുവാദം പോലുമില്ല. ആ ഗ്രാമത്തിൽ താമസിക്കുന്നതിൽ പകുതിയിൽ അധികവും കുള്ളന്മാരാണ്. . ഇവിടെയുള്ള ആളുകൾക്ക് സാധാരണ ആളുകളെക്കാൾ ഉയരം വളരെയധികം കുറവാണ്. അത് എന്താണെന്ന കണ്ടെത്തലുകൾ ഇന്നുവരെയും പരാജയത്തിലാണ് അവസാനിച്ചിട്ടുള്ളത്. ഗ്രാമത്തിലെ 80 നിവാസികളിൽ 40 പേരും കുള്ളന്മാരാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഗ്രാമത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്ക് മൂന്നടി 10 ഇഞ്ച് ആണ് ഉയരം. എന്നാൽ ഉയരം കുറഞ്ഞ വ്യക്തിക്ക് രണ്ടടി 1 ഇഞ്ചും. സന്ദർശിക്കാൻ എത്താറില്ല. കാരണം ആരെയും കാണാൻ ആ ഗ്രാമത്തിലുള്ളവർ തയ്യാറാകാറില്ല എന്നതാണ് സത്യം. അത്ഭുതദ്വീപ് എന്ന ചിത്രം മലയാളത്തിൽ ഹിറ്റായ സമയത്ത് അത്യാവശ്യം എല്ലാവരും ചിന്തിച്ച് ഒരു കാര്യമാണ് ഈ സിനിമയിലെ പോലെ എവിടെയെങ്കിലുംഒരു ഗ്രാമം ഉണ്ടാകുമോ എന്ന്.

അതിനുള്ള ഒരു ഉത്തരം കൂടിയാണ് യാങ്സി ഗ്രാമം. അത്ഭുതദ്വീപിലെ പോലെ തന്നെ ഇവിടെയുള്ള ആളുകളെല്ലാം കുള്ളന്മാരാണ്. സ്ത്രീകളും ഇതിൽ പെടും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്താണ് ഇവർക്ക് സംഭവിച്ചത് എന്നത് വ്യക്തമല്ല. ഇവിടെയൊക്കെ ആളുകൾക്ക് പ്രവേശനവും കുറവാണ്.

മുഴുവൻ ആളുകളും കുള്ളന്മാരാണ് എന്ന് പറയാൻ സാധിക്കില്ല 50% ത്തോളം ആളുകളാണ് കുള്ളന്മാർ. ഇവർക്ക് സംഭവിച്ചത് എന്താണ് എന്നതിന്റെ പേരിൽ പലതരത്തിലുള്ള റിപ്പോർട്ടുകൾ നടത്തിയിട്ടുണ്ട് എങ്കിലും ഇതുവരെയും വ്യക്തമായിട്ടുള്ള ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. 1997 ഗ്രാമത്തിൽ മണ്ണിൽ ഉയർന്ന അളവിൽ മെർക്കുറി സാന്ദ്രത ഉള്ളതിനാൽ ആളുകൾ വളരുന്നില്ല എന്ന സിദ്ധാന്തമാണ് കൂടുതലായും പുറത്തു വരുന്നത്. എന്നിരുന്നാലും ഇതിൽ ഒരുപാട് വിശ്വാസ്യതയോന്നും ഇല്ല. ജപ്പാൻ ചൈനയിലേക്ക് വിട്ട വിഷവാതകത്തിന്റെ സ്വാധീനമാണ് കാരണമെന്നും ചിലർ പറയുന്നുണ്ട്.
Story Highlights ;Yangtze in China