നമ്മുടെ വീടുകളില്‍ മുരിങ്ങ മരം നട്ടുവളര്‍ത്തുന്നത് കാണാം. മുരിങ്ങയ്ക്ക് കൂടുതല്‍ സ്ഥലമോ വെള്ളമോ ആവശ്യമില്ല. അതിനാല്‍, വീടുകളില്‍ കൃഷി ചെയ്യാന്‍ എളുപ്പമാണ്. ആന്റിഫംഗല്‍, ആന്റീഡിപ്രസന്റ്, ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങളും ഔഷധ ഗുണങ്ങളും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. പല ആയുര്‍വേദ, യുനാനി മരുന്നുകളിലും മുരിങ്ങ ഉപയോഗിക്കുന്നതിന്റെ കാരണം അതാണ്.
മുരങ്ങിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി രുചി മാത്രമല്ല ലഭിക്കുന്നത്, പകരം നിരവധി ആരോഗ്യ ഗുണങ്ങള്‍ കൂടെയാണ്. സ്ഥിരമായി മുരിങ്ങയില കഴിക്കുന്നതിലൂടെ ധാരാളം അസുഖങ്ങളെ നമുക്ക് ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..
കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുരിങ്ങ. ഭക്ഷണത്തില്‍ മുരിങ്ങ ഉള്‍പ്പെടുത്തുന്നത് വഴി ഓസ്റ്റിയോപൊറോസിസ്, സന്ധിവാതം തുടങ്ങിയ വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങള്‍ ഒഴിവാക്കി എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അനന്തരഫലമാണ് പ്രമേഹം. ദിവസവും മുരിങ്ങയില കഴിക്കുന്നതിലൂടെ പ്രമേഹത്തെ തടയാനാകും. ഐസോത്തിയോസയനേറ്റുകള്‍ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനുള്ള കഴിവാണ് മുരിങ്ങയിലയുടെ പ്രധാന സവിശേഷതകളിലൊന്ന്.
മുരിങ്ങയിലയിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, ഈ ഇലകളിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കുടലില്‍ വളരുന്ന രോഗാണുക്കളുടെ അപകടസാധ്യത തടയുന്നു.
മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇതിലൂടെ ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.
മുരിങ്ങയിലയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും, ഇത് മികച്ച പ്രതിരോധ സംവിധാനത്തിലേക്ക് നയിക്കുന്നു. ജലദോഷം, പനി, വീക്കം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവയില്‍ നിന്നും ഇവ നിങ്ങളെ സംരക്ഷിക്കുന്നു.
കരള്‍ പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് മുരിങ്ങ ഇല വളരെ ഗുണം ചെയ്യും. മുരിങ്ങയില പതിവായി കഴിക്കുന്നത് കരളിലെ കേടായ കോശങ്ങളുടെ പുനരുദ്ധാരണ പ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കും. കൂടാതെ ജീവിതശൈലി മാറ്റങ്ങള്‍, ഭക്ഷണ ശീലങ്ങള്‍ മുതലായവ മൂലമുണ്ടാകുന്ന പ്രശ്മനങ്ങളില്‍ നിന്നും ഇവ കരളിനെ സംരക്ഷിക്കുന്നു.
മുരിങ്ങയിലയിലെ വിറ്റാമിന്‍ ഇ, സി എന്നിവയുടെ സാന്നിധ്യം കൊണ്ട് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. കൂടാതെ ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും മുരിങ്ങയില സഹായിക്കുന്നു.
STORY HIGHLIGHTS: Health Benefits of Moringa