ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിച്ചില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. ആര്‍ക്കാണ് ഇത്ര ഞെട്ടല്‍, എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ. റിപ്പോര്‍ട്ട് പുറത്തുവന്നത് കൊണ്ട് പ്രശ്നങ്ങളുടെ തീവ്രത ആളുകള്‍ക്ക് മനസിലാക്കാനായി. സിനിമയിലെ നടന്‍മാര്‍ ജീവിതത്തിലും ഹീറോ ആകാന്‍ ശ്രമിക്കണം. അംഗമല്ലെങ്കിലും ണഇഇയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മേതില്‍ ദേവിക പറഞ്ഞു. പ്രശ്നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടണം. പുറത്ത് നിന്നുള്ളവര്‍ ഇടപെട്ടാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മേതില്‍ ദേവിക. മലയാള സിനിമയില്‍ സ്ത്രീകള്‍ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വന്‍കിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയില്‍ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങള്‍ക്ക് സ്ത്രീകള്‍ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാന്‍ മലയാള സിനിമയില്‍ പവര്‍ ടീം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലുവര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് നടന്‍ ഹരീഷ് പേരടി. നട്ടെല്ലുള്ള ചില പെണ്ണുങ്ങള്‍ നടത്തിയ പോരാട്ടം ഒടുവില്‍ ഫലം കണ്ടുവെന്നും ഹരീഷ് പേരടി പറഞ്ഞു. റിപ്പോര്‍ട്ടിനുമേല്‍ നടപടി എടുത്താലേ ഈ സര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാരാകൂ. തുറന്നുപറച്ചിലിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയമില്ലെന്ന് പറഞ്ഞ ഹരീഷ് പേരടി അങ്ങനെ നഷ്ടപ്പെട്ടാല്‍ ചങ്കൂറ്റത്തോടെ നേരിടുമെന്നും ഈ രീതിയില്‍ അവസരങ്ങള്‍ നിഷേധിച്ചവരെ കൂടെ കൂട്ടി സിനിമ ചെയ്യുമെന്നും പ്രതികരിച്ചു.