Thiruvananthapuram

കഴക്കൂട്ടത്ത് പതിമൂന്നുകാരിയെ കാണാതായി- Thirteen-year-old girl missing

തിരുവനന്തപുരം: കഴക്കൂട്ടത്ത് പതിമൂന്നുകാരിയെ കാണാതായി. അസം സ്വദേശിയായ തസ്മീത്ത് തംസമിനെയാണ് കാണാതായത്. രാവിലെ 10 മണിയോടെ ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് അമ്മയോട് പിണങ്ങിപ്പോയതായാണ് പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.

വൈകുന്നേരം നാലുമണിയോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.

കണിയാപുരം ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Latest News