മൈഗ്രേയ്ന്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മൈഗ്രേയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.
മൈഗ്രേന്‍ ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. മൈഗ്രേന്റെ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. എന്നാല്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കും തലച്ചോറില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ക്കും പുറമേ, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളും ഇതിനു കാരണമാവുമെന്ന് കരുതുന്നു.
സ്ഥിരമായി മൈഗ്രേയ്ന്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ താഴെ പറയുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക
കോഫി
തലവേദനയുള്ള സമയത്ത് കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ ഒരു ദിവസം മൂന്ന് കപ്പില്‍ കൂടുതല്‍ കോഫി കുടിക്കുന്നത് മൈഗ്രേയ്ന്‍ സാധ്യത കൂട്ടുകയാണ് ചെയ്യുന്നത് എന്ന് ‘അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിസിന്‍’-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോഫിയില്‍ അടങ്ങിയിരിക്കുന്ന ‘കഫീന്‍’ ആണ് തലവേദന വര്‍ധിപ്പിക്കുന്നത്.
തൈര്
തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം എന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ പറയുന്നു. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
മദ്യപാനം
മൈഗ്രേയ്ന്‍ സ്ഥിരമായി വരുന്നയാളാണ് നിങ്ങള്‍ എങ്കില്‍, മദ്യപാനം എന്ന ദുശീലം ഉപേക്ഷിക്കണം. മൈഗ്രേയ്ന്‍ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം. മദ്യപാനം മൈഗ്രേയ്ന്‍ കൂട്ടുമെന്നും ‘യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂറോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
മധുരം
കൃത്രിമ മധുരം കഴിക്കുന്നതും തലവേദനയെ വര്‍ധിപ്പിക്കുന്നതാണ്. തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക.
ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നതും ശ്രദ്ധിച്ച് വേണം. കാരണം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 22 ശതമാനം ആളുകളില്‍ ചോക്ലേറ്റ് തലവേദന വര്‍ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
എരുവും ഉപ്പും അടങ്ങിയ ഭക്ഷണം
അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേയ്ന്‍ സാധ്യത ഉണ്ടാക്കും. സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറ് പൂര്‍ണമായും ഒഴിവാക്കുക.
മാംസഭക്ഷണങ്ങള്‍
മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്, ഹോട്ട്‌ഡോഗ്‌സ്, എന്നിവയെല്ലാം തലവേദന കൂട്ടാം.
STORY HIGHLIGHTS: Foods triggers for migraine