ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് താന്‍ പഠിച്ചിട്ടില്ലെന്നും അത് സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമാണെന്നും ബ്ലെസി പറഞ്ഞു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വ്യക്തത ഇല്ലാതെ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിച്ചിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വ്യക്തത ഇല്ലാതെ മറുപടി പറയുന്നില്ല. സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയം ആണ്. 38 വര്‍ഷം ആയി ഞാന്‍ സിനിമയില്‍ ഉണ്ട്. ഞാന്‍ അത്തരം അനുഭവങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ നിധേഷിക്കുന്നില്ല’. കാര്യങ്ങളില്‍ നിലവില്‍ മാറ്റം വന്നിട്ടുണ്ട്.’, ബ്ലെസി പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
STORY HIGHLIGHTS: Director Blessy about Hema Committee Report