ചോളം നിസ്സാരക്കാരനല്ല ഗുണങ്ങൾ പലതുമുണ്ട്. ഇന്ന് വ്യത്യസ്തമായ ഒരു റെസിപ്പി നോക്കാം.
ചേരുവകൾ
കുക്കുമ്പർ– ഒന്ന്
സവാള –ഒന്ന്
തക്കാളി –ഒന്ന്
ചോളം– ഒന്ന്
പച്ചമുളക് –രണ്ടെണ്ണം
ഉപ്പ് –പാകത്തിന്
കുരുമുളക് പൊടി –കാൽ ടീസ്പൂൺ
ജീരക പൊടി –കാൽ ടീസ്പൂൺ
ലെമൺ –ഒന്ന്
മല്ലിയില –കുറച്ച്
തയാറാക്കേണ്ട വിധം
കോൺ ഒന്ന് തിളപ്പിച്ച വെള്ളത്തിൽ ഒന്ന് വേവിക്കുക.സവാള, കുക്കു ബർ , തക്കാളി, പച്ചമുളക്, എല്ലാം കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. വേവിച്ച ചോളവും പച്ചക്കറിയും ചേർത്ത് കുറച്ചു ഉപ്പ് കുരുമുളകുപൊടി ജീരകപ്പൊടി ചേർത്ത് മിക്സാക്കുക. അതിലേക്ക് ഒരു ലെമൺ പിഴിഞ്ഞു ചേർക്കുക. മല്ലിയിലയും ചേർക്കാം. നല്ലൊരു സ്വീറ്റ് കോൺ ചാട്ട് റെഡിയായി. നമ്മുടെ ഭക്ഷണത്തിൽ സാലഡ് , ചാട്ട് വളരെയധികം ഉൾപ്പെടുത്താൻ ശ്രമിക്കാം.
content highlight: super-sweet-corn-quick-snack