തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിദ് ചെന്നൈയിലത്തി. ചെന്നൈയെ റെയിൽവേ സ്റ്റേഷനിൽ കുട്ടി ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. പെൺകുട്ടിയുടെ മൂത്ത സഹോദരന് ചെന്നൈയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ബംഗളൂരുവിലാണെന്നും കുട്ടി തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന് പറഞ്ഞു.
ചെന്നൈ – എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും.
പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ യാത്രക്കാരിയാണ് പോലീസിനെ അറിയിച്ചത്. ഒരു യാത്രക്കാരി പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തിരുന്നു. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് യാത്രക്കാരി പറയുന്നത്. കുട്ടിയുടെ ഫോട്ടോ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കൈയിൽ ആകെയുള്ളത് 50 രൂപ മാത്രമാണെന്നാണ് വിവരം. ആസാമീസ് ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയുടെ കൈവശം മൊബൈൽ ഫോണില്ല.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.