Kerala

ത​സ്മി​ദ് ചെന്നൈയിലെത്തി, സി​സി​ടി​വി ദൃ​ശ്യ​ങ്ങള്‍ പുറത്ത്; കഴക്കൂട്ടം പൊലീസ് പുറപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ ആ​സാം സ്വ​ദേ​ശി​നി​യാ​യ പ​തി​മൂ​ന്നു​കാ​രി ത​സ്മി​ദ് തം​സു​മി​ദ് ചെ​ന്നൈ​യി​ല​ത്തി. ചെ​ന്നൈ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ട്ടി ഇ​റ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.

വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ ചെ​ന്നൈ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ഇ​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ലാ​ണെ​ന്നും കു​ട്ടി ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.

ചെന്നൈ – എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എ​ഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും.

പാ​റ​ശാ​ല വ​രെ കു​ട്ടി ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു​വെ​ന്ന് ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​യാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഒ​രു യാ​ത്ര​ക്കാ​രി പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി ട്രെ​യി​നി​ല്‍ ഇ​രു​ന്ന് ക​ര​യു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ശ്ര​ദ്ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രി പ​റ​യു​ന്ന​ത്. കു​ട്ടി​യു​ടെ ഫോ​ട്ടോ പി​താ​വ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ കൈ​യി​ൽ ആ​കെ​യു​ള്ള​ത് 50 രൂ​പ മാ​ത്ര​മാ​ണെ​ന്നാ​ണ് വി​വ​രം. ആ​സാ​മീ​സ് ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്ന കു​ട്ടി​യു​ടെ കൈ​വ​ശം മൊ​ബൈ​ൽ ഫോ​ണി​ല്ല.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.