Kerala

പു​ലി​ക​ളി ന​ട​ത്ത​ണോ എ​ന്ന​ത് തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ന് തീ​രു​മാ​നി​ക്കാം: എം.​ബി. രാ​ജേ​ഷ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ എല്ലാ വർഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂർ കോർപ്പറേഷനാണ് തീരുമാനമെടുക്കേണ്ടത്.

കോർപ്പറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ലി​ക്ക​ളി ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി പു​ലി​ക​ളി സം​ഘാ​ട​ക​സ​മി​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.