വൈകുന്നേരവും രാവിലെയും ചായ കുടിച്ചില്ലെങ്കിൽ അതൊരു അഡിക്ഷൻ പോലെ നിങ്ങളെ ഇതിന് അടിമയാകുന്നുണ്ടോ.? എങ്കിൽ തീർച്ചയായും ഇക്കാര്യം നിങ്ങൾ അറിയാതെ പോകരുത്. ഓരോ ദിവസവും നിങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ജീവനെ തന്നെ തകർക്കാൻ കെൽപ്പുള്ള ഒന്നാണ്. ഒരു ദിവസം അഞ്ചാറു കപ്പ് ചായ കുടിക്കുന്ന ശീലമായിരിക്കും മിക്ക ആളുകളിലും നിറഞ്ഞു നിൽക്കുന്നത്. വേനൽക്കാലത്തും മഞ്ഞു കാലത്തും ഒക്കെ ചായ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത വിധം ചായയുടെ അഡിക്ഷൻ പല ആളുകളിലും നിറഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. ചായ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല എന്ന് വിദഗ്ധർ തന്നെ പറഞ്ഞിട്ടുണ്ട്. വൈകുന്നേരം ജോലി ചെയ്യുന്ന സമയത്ത് ഒരു ഉണർവിന് വേണ്ടിയാണ് പലരും ചായ കുടിക്കുന്നത്. ചായയിൽ ധാരാളമായി കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് ഉറങ്ങാൻ ഒരുപാട് സമയമെടുക്കും. ഒരുദാഹരണം നമ്മൾ നോക്കിയാൽ മതി, നല്ല ഉറക്കം വരുന്ന സമയത്ത് നമ്മൾ ഒരു കപ്പ് ചായ കുടിച്ചാൽ പെട്ടെന്ന് നമുക്ക് ഒരു ഉന്മേഷം വരും. ആ ഉറക്കം എവിടെയോ പോകുന്നതു പോലെ നമുക്ക് തോന്നും. രാവിലെ എഴുന്നേറ്റ് പലരും ചായ കുടിക്കുന്നതും ഈ ഒരു രീതിക്ക് വേണ്ടി തന്നെയാണ്. എഴുന്നേറ്റ് വരുന്ന ക്ഷീണമൊക്കെ ഒന്ന് മാറി ഉന്മേഷത്തോടെ നിൽക്കാൻ വേണ്ടി. എന്നാൽ നമ്മൾ കൂടുതലായി ഉറങ്ങാത്തതിലൂടെ നമുക്ക് സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്.
കണ്ണിന് താഴെ കറുപ്പ് നിറം വരുന്നു, മാനസികമായ വല്ലാത്ത പിരിമുറുക്കങ്ങൾ ഉണ്ടാകുന്നു. ഉത്കണ്ഠ ഉണ്ടാകുന്നു. അതുപോലെതന്നെ പലർക്കും കൂടുതലായി ചായ കുടിക്കുമ്പോൾ നെഞ്ചിരിച്ചിൽ, ഗ്യാസ്, ദഹനക്കേട് പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങളും പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. പിന്നീട് മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഡീഹൈഡ്രേഷൻ കഴിഞ്ഞു നിൽക്കുന്ന സമയമാണ് ഉണർന്നു വരുന്ന സമയം എന്ന് പറയുന്നത്. അപ്പൊ നമ്മുടെ ശരീരത്തിൽ ഒട്ടും വെള്ളം കാണില്ല. ആ ടൈമിൽ നമ്മൾ നമ്മുടെ ബോഡിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഗിഫ്റ്റ് എന്ന് പറയുന്നത് കുറച്ചു വാട്ടർ അതിലേക്ക് കൊടുക്കാന്നുള്ളതാണ്. ആ സ്ഥാനത്തേക്ക് നമ്മൾ ചായ കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ ഡീഹൈഡ്രേഷനെ വളരെ വലിയ തോതിൽ തന്നെ ബാധിക്കുന്ന ഒരു സ്റ്റേജ് ആണ്. അതുപോലെതന്നെ കുടലിനും വളരെ ആരോഗ്യപ്രശ്നങ്ങൾ ചായ നിരന്തരമായി കുടിക്കുന്നത് മൂലം ഉണ്ടാകും. തുടർന്ന് ഭക്ഷണം ദഹിക്കുന്നതിലും നമ്മള് പ്രശ്നങ്ങള് കണ്ടു തുടങ്ങും. ശ്വാസകോശത്തിനും മോശമാണ് ചായ കുടിക്കുന്നത്. ഈ ചായപ്പൊടിയിലും കാപ്പിയിലും ഒക്കെ കടുപ്പത്തിന് വേണ്ടി കലരുന്ന വസ്തുക്കൾ നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആണ് പോകുന്നത്. ഇത് നമുക്ക് ഹൃദയപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഉറക്ക രീതിയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഉറക്കത്തെ ബാധിക്കുന്ന മേലാറ്റൂണിന് എന്ന ഹോർമോണിനെ ഈ കഫീൻ തടസ്സപ്പെടുത്തുകയും അത് മൂലം ഉറക്കം നമ്മുടെ ശരീരത്തിൽ നിന്നും മാറുകയും ചെയ്യുന്നു. പിന്നെ ഇത് നമ്മുടെ വിശപ്പിനെ കെടുത്തുന്നുണ്ട്. ചില വീട്ടമ്മമാരൊക്കെ പറയുന്നത് കേൾക്കാം ഒരു ദിവസം രണ്ടുമൂന്നും ചായകുടിച്ച് അവർ നിൽക്കും. ഒന്നും കഴിച്ചില്ലെങ്കിലും അവർക്ക് കുറച്ചു സമയത്തേക്ക് ഒരു ഉന്മേഷം കിട്ടാനായിട്ട് ചായ കുടിക്കും. നമ്മുടെ വിശപ്പ് പൂർണമായിട്ടും ഇല്ലാതെയാവും അതോടെ നമ്മൾ മറ്റു ഭക്ഷണങ്ങൾ കഴിക്കാതെയാവും. ഇനി പറയാൻ പോകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഗർഭധാരണത്തിന് പോലും ഇത് സങ്കീർണ്ണത ഉണ്ടാക്കുന്നുണ്ട്. ചായ അമിതമായിട്ട് ഉപയോഗിക്കുന്നത് ഗർഭിണിയായ ഒരു സ്ത്രീയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
ചായയുടെ വർദ്ധിച്ച ഉപയോഗം ഗർഭധാരണത്തിനുള്ള സാധ്യതകൾ കുറക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ഗർഭകാലത്ത് ചായ ഒഴിവാക്കുന്നത് വളരെ നല്ല ഒരു കാര്യം തന്നെയാണ്. എല്ലാരും പറയുന്ന ഒരു കാര്യമാണ് ചായ കുടിക്കുമ്പോൾ തലവേദന മാറുമെന്ന്. അത് തീർത്തും തെറ്റായ ഒരു കാര്യമാണ്. കാരണം ഈ കഫീൻ നമ്മുടെ ശരീരത്തിലേക്ക് വളരെയധികം ചെന്ന് കഴിഞ്ഞിട്ട് അതൊരു പ്രത്യേക സ്റ്റേജിൽ നമ്മുടെ ശരീരത്തിലേക്ക് അത്രയും ചെല്ലാതെ വരുമ്പോഴാണ് നമുക്ക് തലവേദന വരുന്നത്. നമ്മൾ ശരിക്കും ഈ ചായക്ക് അഡിക്ട് ആയി പൊയ്ക്കൊണ്ടിരിക്കുകയാണ്. ആ കഫീൻ ശരീരത്തിന് കൊടുക്കുന്ന സമയത്ത് വീണ്ടും നമ്മുടെ തലവേദന മാറുകയാണ് ചെയ്യുന്നത്. നമ്മൾ നിരന്തരമായി ചായ ഒഴിവാക്കുകയാണെങ്കിൽ ഈ തലവേദന സ്ഥിരം വരുന്നത് പോലെ വരില്ലന്ന് ശ്രദ്ധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അപ്പോൾ ചായ എല്ലാം ഈ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിൽ വെച്ചിട്ട് ഇനി ചായ കുടിക്കുന്നത് പതുക്കെ പതുക്കെ ഒന്ന് കുറച്ച് കൊണ്ടിരിക്കുകയാണ് വേണ്ടത് പെട്ടെന്ന് നിർത്താനും പാടില്ല കാരണം നമ്മൾ ഒരു എന്ത് കാര്യമാണെങ്കിലും അത് പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ അത് വളരെയധികം എഫക്ടീവലി ബാധിക്കും. കുറച്ചു കുറച്ച് ആയിട്ട് നമുക്ക് നിർത്താം
Story Highlights ;Are you a tea lover..? Then you should know these things