തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
മലയാള സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിൽ ഗുരുതര വെളിപ്പെടുത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്.