ചോറിനൊപ്പം കഴിക്കാൻ രുചികരമായ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
1. മാമ്പഴം 5 എണ്ണം
2. മഞ്ഞൾപൊടി, ഒരു ടീ സ്പൂൺ
3. ജീരക പൊടി ഒരു ടീ സ്പൂൺ
4. ഉപ്പ് ആവശ്യത്തിന്
5. കറിവേപ്പില ആവശ്യത്തിന്
6. പച്ചമുളക് 4 എണ്ണം
7. തേങ്ങപാൽ പൊടി 3 ടേബിൽ സ്പൂൺ
8. തൈര് 1 കപ്പ്
9. വെളിച്ചണ്ണ 2 ടേബിൽ സ്പൂൺ
10. കടുക് 1 ടീസ്പൂൺ
11. ഉണക്ക മുളക് 4 എണ്ണം
12. ചെറിയ ഉള്ളി 2 എണ്ണം
13. മുളക് പൊടി 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒന്ന് മുതൽ ആറ് വരെയുള്ള ചേരുവകൾ ചേർത്ത് വേവിക്കുക. ശേഷം തൈര് ചേർക്കുക. ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് തേങ്ങപാൽ പൊടി കൂടി ചൂടുവെള്ളത്തിൽ ചേർക്കുക. തിള വരുമ്പോൾ അടുപ്പത്ത് നിന്നു മാറ്റിയ ശേഷം വെളിച്ചെണ്ണയിൽ ബാക്കി ചേരുവ വറുത്തിടുക.
content highlight: kerala-style-mambazha-pulissery-recipe