World

ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണം; ഗാസയിൽ 17 പേർ കൊല്ലപ്പെട്ടു | Israel’s tank and drone attacks; 17 people were killed in Gaza

ജറുസലം: ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ ഗാസയിൽ 17 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ർ അൽ-ബലാഹിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണ് ആക്രമണമുണ്ടായത്. ഗാസയിൽ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം.

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 40,223 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ നിന്ന് നിലവിൽ 23 ലക്ഷം ജനങ്ങൾ പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.