tips

ഒരു ബീറ്റ്റൂട്ട് ഉണ്ടോ എങ്കിൽ വീട്ടിൽ തന്നെ നരയ്ക്ക് പരിഹാരം കാണാം | hair fall solution

പലർക്കും ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാറുണ്ട്

പലർക്കും ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാറുണ്ട്. ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കാറില്ല. അത് ഒരു താൽക്കാലിക ആവരണം മാത്രമായിരിക്കും. കൂടാതെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഡെെകളിൽ നല്ലരീതിയിൽ കെമിക്കൽ ചേരാൻ സാദ്ധ്യതയുണ്ട്. ഇത് മുടിക്ക് ദോഷം ചെയ്യുന്നു. വീട്ടിൽ തന്നെ നരയ്ക്ക് പരിഹാരം കാണാൻ നിരവധി വഴികളുണ്ട്. ഒരു ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക( മുടിയിൽ തേക്കുന്നതിന് ആവശ്യമായ ബീറ്റ്റൂട്ട് മതി. നീളം അനുസരിച്ച് ഒരു ബീറ്റ്റൂട്ടോ പകുതിയെ ഉപയോഗിക്കാം)​. ശേഷം കുറച്ച് തേയില വെള്ളം ഒഴിച്ച് ഇത് അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിൽ വേണം അരയ്ക്കാൻ. ശേഷം ഒരു സ്റ്റീൽ ഇല്ലെങ്കിൽ ഇരുമ്പ് പാത്രത്തിൽ നിങ്ങൾക്ക് ആവശ്യമായ നീലയമരിപ്പൊടി എടുക്കുക.

ശേഷം നേരത്തെ അരച്ച് വച്ച പേസ്റ്റും ഇതിലേക്ക് ഇട്ട് നല്ലപോലെ യോജിപ്പിക്കുക. വേണമെങ്കിൽ കുറച്ച് കൂടി തേയില വെള്ളം ചേർക്കാം. ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക.  മുടിയിൽ എണ്ണമയം കാണരുത്​. ഇത് മുടിയിൽ തേച്ച് ഒരു മണിക്കൂർ വച്ചിരിക്കുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം ഉറപ്പ്. ഒരുപാട് മുടി നരച്ചിരിക്കുന്നവർ മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ എല്ലാമുടിയും കറുക്കും. മാസത്തിൽ ഒരിക്കൽ ഈ മാസ്ക് ഇടുന്നത് വളരെ നല്ലതാണ്.

Content highlight : If you have beetroot, there is a solution for dandruff at home