സർക്കാറിന്റെ വരുമാന നഷ്ടത്തെ തുടർന്ന് അസമിൽ മദ്യത്തിന്റെ വില സെപ്റ്റംബർ ഒന്നു മുതൽ കുറക്കാൻ തീരുമാനം. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡി- തുടങ്ങി വിവിധ തരം ലഹരിപാനീയങ്ങളുടെ പരസ്യ മൂല്യനികുതി ക്രമീകരണത്തെ തുടർന്നാണ് നടപടിയെന്ന് ആഗസ്ത് 17ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അസം എക്സൈസ് വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ വരുമാനം കൂട്ടാനായി സംസ്ഥാന സര്‍ക്കാര്‍ മദ്യവില വര്‍ധിപ്പിച്ചിരുന്നു. മദ്യത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റം കാരണം ദിവസവും മദ്യം ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും അവർ കുറഞ്ഞ ഗ്രേഡ് മദ്യത്തിലേക്ക് മാറുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.